‘കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇടപെട്ട കോൺഗ്രസ് എംഎൽഎമാരെ അഭിനന്ദിക്കുന്നു, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യാത്ര ചെയ്യാൻ കഴിയുന്നില്ല’: വി ഡി സതീശൻ
ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് ഇവർ ജയിലിൽ ആയത്. ജാമ്യം ലഭിക്കാതിരിക്കാൻ പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. കൊലക്കുറ്റം ചെയ്തവരെ പോലെയാണ് കന്യാസ്ത്രീമാരോട് പെരുമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ പറഞ്ഞതിൽ പ്രസക്തിയില്ല. […]
