Keralam

ശബരിമല സ്വർണക്കൊള്ള; ബിജെപിയുടെ സെക്രട്ടറിയേറ്റ് സമരത്തിൽ നിന്ന് വിട്ടുനിന്ന് വി.മുരളീധരനും കെ.സുരേന്ദ്രനും

ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ നിന്ന് വിട്ടുനിന്ന് മുൻ സംസ്ഥാന അധ്യക്ഷന്മാർ. വി മുരളീധരനും, കെ സുരേന്ദ്രനും ഉപരോധത്തിൽ പങ്കെടുക്കുന്നില്ല. കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന നേതൃയോഗത്തിലും ഇരു നേതാക്കളും പങ്കെടുത്തിരുന്നില്ല. നേതൃയോഗങ്ങളിലേക്ക് മുൻ സംസ്ഥാന അധ്യക്ഷന്മാരെ ക്ഷണിച്ചിരുന്നില്ലെന്നാണ് വിവരം. ചെന്നൈയിലെ പരിപാടിയിൽ ആയതിനാലാണ് സെക്രട്ടറിയേറ്റ് വളയിലിൽ […]

Keralam

സ്വർണപ്പാളി വിവാദം; കള്ളന്മാർക്ക് കഞ്ഞി വെയ്ക്കുകയാണ് വാസവൻ: വി മുരളീധരൻ

ശബരിമലയിൽ സ്വർണപ്പാളി മോഷണം പോയെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ന്യായീകരണമായി സംസ്ഥാന സർക്കാർ ഇറങ്ങിയിരിക്കുന്നത് കള്ളന്മാരെ സംരക്ഷിക്കാനാണെന്നും വി മുരളീധരൻ പറഞ്ഞു. ഉത്തരവാദികൾ ഉദ്യോഗസ്ഥന്മാർ മാത്രമല്ലായെന്നും ദേവസ്വം ബോർഡ് പ്രസിഡന്റും ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വത്തിൽ നിന്ന് ദേവസ്വം മന്ത്രിക്കും പ്രസിഡണ്ടിനും ഒഴിഞ്ഞുമാറാൻ കഴിയില്ലയെന്നും […]

Keralam

‘വി മുരളീധരന്റെത് സൗഹൃദ സന്ദർശനം; ബിജെപിയോട് പിണക്കമില്ല, കോൺഗ്രസ് അഭിപ്രായമില്ലാത്ത പാർട്ടി’: വെള്ളാപ്പള്ളി നടേശൻ

SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി നേതാവ് വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. കണിച്ചുക്കുളങ്ങരയിലെ വീട്ടിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. വി മുരളീധരൻ സാധാരണയായി വീട്ടിൽ വരാറുണ്ട്, ഇത് സൗഹൃദ സന്ദർശനമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ബിജെപിയോട് പിണക്കമില്ല. ഇണക്കവും പിണക്കവും വിഷയാധിഷ്ടിതമെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശൻ […]

Keralam

‘തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതികൾ ഉണ്ടെങ്കിൽ കോടതിയിൽ പോകാം, ഇപ്പോൾ നടക്കുന്നത് ആരോപണം മാത്രം’; വി. മുരളീധരൻ

തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതികൾ ഉണ്ടെങ്കിൽ കോടതിയിൽ പോകാമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ. ഇതൊന്നും നടത്താതെയാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. മാധ്യമങ്ങളിലൂടെ ചർച്ച ചെയ്തത് കൊണ്ട് സുരേഷ് ഗോപിയുടെ എംപി സ്ഥാനം നഷ്ടപ്പെടില്ല. വി. ശിവൻകുട്ടിയുടെ തമാശക്ക് താൻ മറുപടി പറയേണ്ട ആളല്ലെന്നും വി. […]

Keralam

‘ആഭ്യന്തരവകുപ്പിലെ സിസ്റ്റവും പരാജയം, ജയിലുകളെ നിയന്ത്രിക്കുന്ന മാഫിയ പുറത്തുവരണം’; വി.മുരളീധരൻ

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് നടപടി അവസാനിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ടെന്ന് മുരളീധരൻ പറഞ്ഞു. പ്രതിക്ക് ജയിലിനകത്തുനിന്നും പുറത്തുനിന്നും സഹായം കിട്ടിയിട്ടുണ്ടാകും. പതിവുപോലെ മുഖ്യമന്ത്രിക്ക് മൗനം പാലിക്കാനാവില്ല. ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാൻ പിണറായി വിജയൻ ബാധ്യസ്ഥനാണ്. […]

India

‘കഴിഞ്ഞ 5 വർഷം നേരിട്ട് ഇടപെട്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് കേന്ദ്രസർക്കാരിൻ്റെ ഇടപെടലിലൂടെ’; വി മുരളീധരൻ

യെമനിൽ കൊലക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ കഴിഞ്ഞ 5 വർഷക്കാലം കേന്ദ്ര സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. നിരവധി സങ്കീർണതകൾ വിഷയത്തിൽ ഉണ്ട്, വിദേശകാര്യ വകുപ്പ് ഇടപെടൽ നടത്തുന്നു. വധശിക്ഷ മാറ്റി വെക്കുന്നതിൽ അടക്കം വിദേശകാര്യം […]

Keralam

‘കേരളത്തിലെ മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും വിപണനവുമായി സിപിഐഎം പ്രവർത്തകർക്ക് വ്യക്തമായ ബന്ധം’; വി മുരളീധരൻ

കേരളത്തിലെ മയക്കുമരുന്നിന്റെയും അതുപോലെയുള്ള വസ്തുക്കളുടെയും വിപണനവുമായി സിപിഐഎം പ്രവർത്തകർക്ക് വ്യക്തമായ ബന്ധമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. സിപിഐഎം പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ കഴിയുന്നില്ല. നടപടിയെടുത്താൽ മുകളിൽ നിന്നും വിളിവരും. ലാത്തിയും തോക്കും കൊണ്ട് കാവൽ നിന്നാൽ പ്രതിഷേധം അവസാനിക്കും എന്ന് പിണറായി വിജയൻ […]

Keralam

‘വീണാ ജോർജ് പറയുന്നത് എല്ലാം പച്ചകള്ളം, ആശാവർക്കർമാർക്ക് കേന്ദ്രം നൽകാനുള്ള തുകയിൽ അധികം നൽകി’: വി മുരളീധരൻ

ആശാ പ്രവർത്തകരുടെ സമരം, മന്ത്രി വീണാ ജോർജ് പറയുന്നത് എല്ലാം പച്ച കള്ളമെന്ന് വി മുരളീധരൻ. കേന്ദ്രം നൽകാനുള്ള തുകയിൽ അധികം നൽകി. കേന്ദ്രം തുക നൽകിയില്ലെങ്കിൽ പണം ആവശ്യപ്പെട്ട് കേരളം നൽകിയ കത്തിടപാടുകൾ എല്ലാം പുറത്ത് വിടട്ടെ. പാർലമെൻ്റിൽ നൽകിയ കണക്ക് കള്ളമാണെങ്കിൽ കെ രാധാകൃഷ്ണൻ എംപി […]

Uncategorized

പാര്‍ട്ടി പറഞ്ഞാല്‍ ഏറ്റെടുക്കുമോ? ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വി മുരളീധരന്‍

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ തോറ്റതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാവ് വി മുരളീധരന്‍. പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരന്റെ മറുപടി. […]

Keralam

‘അത് പ്രസിഡന്റിനോട് ചോദിക്കൂ’ ; പാലക്കാട് ബിജെപി തോല്‍വിയില്‍ വി മുരളീധരന്‍

കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് മുതിര്‍ന്ന നേതാവ് വി മുരളീധരന്‍. പാലക്കാടും വയനാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ അതിനപ്പുറം വിശദാംശങ്ങള്‍ തനിക്കറിയില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. […]