‘നേമത്തേക്ക് ഞാനില്ല, ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും’; വി.ശിവൻകുട്ടി
തിരുവനന്തപുരം നേമത്ത് മത്സരിക്കാൻ ഇല്ലെന്നോ ഉണ്ടെന്നോ സ്വന്തമായി പ്രഖ്യാപിക്കാൻ തനിക്ക് അവകാശമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. നേമത്ത് എൽഡിഎഫിന് ശക്തനായ സ്ഥാനാർഥി ഉണ്ടാകും. മണ്ഡലം എൽഡിഎഫ് നിലനിർത്തും. നേമത്തെ സ്ഥാനാർഥിയെ പാർട്ടിയാണ് തീരുമാനിക്കുകയെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നത് സിപിഐഎമ്മിന് മുന്നിലുള്ള വെല്ലുവിളിയാണ്. […]
