Keralam

‘നേമത്ത് 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി, അതിക്ഷേപിക്കുന്ന രീതി രാജീവ്‌ ചന്ദ്രശേഖർ ഇങ്ങോട്ട് എടുക്കണ്ട’; മന്ത്രി വി ശിവൻകുട്ടി

NH 66 വിഷയം, രാജീവ് ചന്ദ്രശേഖറിന്റെത് തരംതാഴ്ന്ന പ്രസ്താവനയെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രസ്താവന പിൻവലിക്കണം. മന്ത്രി റിയാസിനെ മരുമകൻ എന്ന് വിളിക്കുന്ന രീതി കണ്ടു. എട്ടം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയത് ആണ് മന്ത്രി റിയാസിന്റെ രാഷ്ട്രീയം. റിയാസിന്റെ പോലെ രാഷ്ട്രീയ ചരിത്രം രാജീവ്‌ ചന്ദ്രശേഖറിന് പറയാൻ ഉണ്ടോ. […]

Keralam

‘സഞ്ജു കേരളത്തിന്റെ പുത്രൻ, സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും’; മന്ത്രി വി ശിവൻകുട്ടി

ട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളേയർ ഓഫ് ദ ടൂർണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സഞ്ജു സാംസൺ കേരളത്തിൻ്റെ പുത്രൻ. കേരളത്തിൻ്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിൻ്റെ പ്രശംസ നേടി. ഔദ്യോഗിക […]

Keralam

‘നഗരസഭക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല, പൊങ്കാലക്ക് ശേഷം ശുചീകരണം ഫലപ്രദമല്ലന്ന് പരാതിയുണ്ട്’; മന്ത്രി വി ശിവൻകുട്ടി

പൊങ്കാലക്ക് ശേഷം ശുചീകരണം ഫലപ്രദമല്ലന്ന് പരാതിയുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. നഗരസഭക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല. ജില്ലാ കളക്ടറോട് വിശദീകരണം തേടും. പരിശോധനയ്ക്ക് ആർ.ഡി.ഒയെ ചുമതലപ്പെടുത്തി. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും വിവിധ […]

Keralam

‘സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ല’; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പദ്ധതിയോടുള്ള താല്‍പര്യം കൊണ്ടല്ല ഒപ്പിട്ടത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട 1,500 കോടി രൂപ കിട്ടണമെന്ന അത്യാഗ്രഹം കൊണ്ടാണ് ഒപ്പിട്ടതെന്നും മന്ത്രി പറഞ്ഞു.  പിഎം ശ്രീ നടപ്പാക്കിയിട്ടില്ല. നടപ്പിലാക്കേണ്ട കാര്യം ഇനിയില്ല. നമ്മള്‍ ഒപ്പിട്ടത് പിഎം ശ്രീ നടപ്പിലാക്കാന്‍ വേണ്ടിയല്ല. പിഎം […]

Keralam

‘വിരട്ടാന്‍ നോക്കണ്ട; വിരട്ടലിലൊന്നും പിന്നോട്ട് പോകുന്നവരല്ല ഇടതുപക്ഷം’; വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ വി ശിവന്‍കുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസ് പുകമറയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിഞ്ഞുകൊണ്ട് നടത്തിയിട്ടുള്ള സമരമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയൊന്നും ഒരു ജനാധിപത്യ വിരുദ്ധ സമരമാര്‍ഗം സ്വീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്തി […]

Keralam

പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി ശിവൻകുട്ടി

പേരൂർക്കട ഇ എസ് ഐ ആശുപത്രിയിലെ ഡോക്ടേഴ്സ് തർക്കം പരിശോധിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഡോക്ടേഴ്സ് തർക്കത്തിൽ ഇഎസ്ഐ ഡയറക്ടർക്ക് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് നൽകി. ഡോക്ടർമാർക്കെതിരെ നടപടി ഗുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. […]

Keralam

കെ ടെറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ എഴുതിയെടുത്താല്‍ മതി; ശമ്പളം തടയില്ല; നിയമനം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നേടുന്ന അധ്യാപകര്‍ രണ്ട് വര്‍ഷത്തിനുളളില്‍ കെ ടെറ്റ് നേടിയാല്‍ മതിയെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കെ ടെറ്റ് പാസാകാത്തവരുടെ ശമ്പളം തടഞ്ഞുവയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിസംവരണത്തില്‍ നിയമന നടപടി രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ ഇറക്കുമെന്നും മന്ത്രി […]

Keralam

‘പാഠ പുസ്തകം നേരത്തെ എത്തിക്കുന്നത് കുറ്റമാണോ?’; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വി ശിവന്‍കുട്ടി

പാഠപുസ്തക വിതരണത്തെ വിമര്‍ശിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠപുസ്തകം ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കുന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു. അന്ന് ആ കാലഘട്ടത്തിന് നേതൃത്വം നല്‍കിയ ആളാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത് തുഗ്ലക്ക് പരിഷ്‌കാരമാണോ എന്നും […]

Keralam

‘മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളി; എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അക്കാദമിക വിരുദ്ധമാണെങ്കില്‍ എതിര്‍ക്കും മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വരാനിരിക്കുന്ന എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അക്കാദമിക് വിരുദ്ധമാണെങ്കില്‍ കേരളം ഇപ്പോഴത്തെപ്പോലെ തന്നെ ശക്തമായ രീതിയില്‍ പ്രതികരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന എന്‍.സി.ഇ.ആര്‍.ടി യോഗത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ […]

Keralam

‘ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും, സച്ചിദാനന്ദൻ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും’: വി ശിവൻകുട്ടി

സച്ചിദാനന്ദന്റെ പ്രതികരണം, എന്തുകൊണ്ട് അങ്ങനെ ഒരു വിലയിരുത്തൽ നടത്തി എന്ന് അറിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. അദ്ദേഹം പറഞ്ഞത് ശിരിയല്ല. ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും. അദ്ദേഹം തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും തുടർച്ചയായി ഭരണത്തിൽ വന്നാലും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ആൻ്റോ […]