ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂൾ കായികോത്സവം നവംബർ നാല് മുതൽ 11 വരെയായിരിക്കും നടക്കുക. സ്കൂൾ കായികോത്സവം ഒളിമ്പിക്‌സ് മാതൃകയിൽ കൊച്ചിയിൽ നടത്തും. പ്രധാന വേദി കലൂർ സ്റ്റേഡിയമായിരിക്കും. മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിലായിരിക്കും നടക്കുക. […]
