
‘പാകിസ്താന്റെ ഭൂപടത്തിൽ പുഷ്പാർച്ചന നടത്തേണ്ട കാര്യമില്ല, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ഏറ്റുമുട്ടാൻ ഗവർണർ വരരുത്’; മന്ത്രി വി ശിവൻകുട്ടി
കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനൻ കുന്നുമ്മലിന്‍റെ നടപടിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതാണ് സിൻഡിക്കേറ്റ്. സസ്പെൻഷൻ നടപടി ജനാധിപത്യ വിരുദ്ധമാണ്. രജിസ്ട്രാറെ തിരഞ്ഞെടുത്തത് സിൻഡിക്കേറ്റാണ്. സസ്പെൻഷൻ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധം. ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ […]