Keralam

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ നിലപാടിൽ അയഞ്ഞ് സംസ്ഥാന സർക്കാർ

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ നിലപാടിൽ അയഞ്ഞ് സംസ്ഥാന സർക്കാർ. ഭിന്നശേഷി അധ്യാപക നിയമനം പൂർണമായും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചില അധ്യാപകരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. അക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനം […]

District News

ഭിന്നശേഷി അധ്യാപക നിയമനത്തിൽ പരിഹാരം ഉടനെന്ന് മന്ത്രി ശിവൻകുട്ടി; ചങ്ങനാശേരി ആർ‌ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

ഭിന്നശേഷി അധ്യാപക നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ സവവായ നീക്കവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ ചങ്ങനാശേരി ആർ‌ച്ച് ബിഷപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തി. ഭിന്നശേഷി നിയമനത്തിൽ ക്രെെസ്തവ മാനേജ്മെന്റിന്റെ ആശങ്ക പരിഹരിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. […]

Keralam

പാഠപുസ്തകം പരിഷ്‌കരിച്ചവര്‍ക്ക് ശമ്പളമില്ല; ജോലിയെടുത്ത അധ്യാപകര്‍ക്കും, വിഷയ വിദഗ്ധര്‍ക്കും വേതനം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിനായി ജോലിയെടുത്ത അധ്യാപകര്‍ക്കും, വിഷയ വിദഗ്ധര്‍ക്കും വേതനം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ്. ഒന്നര വര്‍ഷം മുന്‍പ് വരെയുള്ള വേതനവും ആനുകൂല്യങ്ങളും കുടിശികയാണ്. പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് പാഠപുസ്തകത്തിനായി ജോലി ചെയ്ത 800ലധികം വരുന്ന അക്കാദമിക് വിദഗ്ധര്‍. വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായും മികച്ച രീതിയിലും പൂര്‍ത്തിയാക്കിയതാണ് […]

Keralam

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം; ‘ വിരട്ടൽ വേണ്ട; ഒരു വെല്ലുവിളിയും അംഗീകരിക്കില്ല’; വി ശിവൻകുട്ടി

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്‌മെന്റുകൾക്ക് മുന്നറിയിപ്പുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. വെല്ലുവിളിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും വിമോചന സമരം ഇന്ന് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. എന്നാൽ 1500ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും […]

Keralam

സ്‌കൂള്‍ കലോത്സവം: ‘എ’ ഗ്രേഡ് വിജയികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം

ആലപ്പുഴ: സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്റ് ആയി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതിരഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം കൃത്യമായി സജ്ജീകരിക്കാന്‍ […]

Keralam

‘ആഗോള അയ്യപ്പ സംഗമത്തെ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കൽ’: മന്ത്രി വി ശിവൻകുട്ടി

ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. ‘തത്വമസി’ എന്ന ദർശനത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ട്, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചുകൊണ്ട് വിശ്വാസ സമൂഹം മുന്നോട്ട് പോകുമ്പോൾ, രാജീവ് […]

Keralam

‘കുട്ടികൾക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ല, 9 അധ്യാപകരെ പിരിച്ചുവിട്ടു, ഇനിയും നടപടിയുണ്ടാകും’; മന്ത്രി വി ശിവൻകുട്ടി

സ്കൂളുകളിലെ കുട്ടികൾക്കെതിരായ അതിക്രമത്തിൽ ഒമ്പത് അധ്യാപകരെ ഇതുവരെ പിരിച്ച് വിട്ടെന്ന് മന്ത്രി വി.ശിവൻ കുട്ടി. 70 പേരുടെ ഫയൽ കൈവശമുണ്ട്. അവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. കുട്ടികൾക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലീസുകാരെയും ക്ലാസുകളിൽ ഇരുത്തണമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, കാസർഗോഡ് കുണ്ടംകുഴി ഗവ. […]

Keralam

നാലാം ക്ലാസ് കൈപുസ്തകത്തിലെ പിഴവ്; ‘പുസ്തകം തയാറാക്കിയവരെ ഡീബാര്‍ ചെയ്യും’ ; മന്ത്രി വി ശിവന്‍കുട്ടി

നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചര്‍ ടെക്സ്റ്റിന്റെ കരടില്‍ പിഴവ് ഉണ്ടായതില്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടര്‍ന്നുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ എസ്‌സിഇആര്‍ടിക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം […]

Keralam

വൈകിയെത്തി, കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ച് ശിക്ഷ; കൊച്ചിയില്‍ സ്‌കൂളിനെതിരെ ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവന്‍കുട്ടി

കൊച്ചി: വൈകിയെത്തിയ വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ അടച്ചെന്ന് പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം. വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയെന്നും വിഷയം അന്വേഷിച്ച രക്ഷിതാക്കളോട് മോശമായി പെരുമാറിയെന്നുമാണ് ആക്ഷേപം. കുട്ടിയെ വൈകിയെത്തിയതിന്റെ പേരില്‍ വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു, ശേഷം ഇരുട്ട് […]

Keralam

വായിച്ചാലല്ലേ വിളയൂ…; വായന പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക്; പദ്ധതി അടുത്ത വര്‍ഷം മുതല്‍

വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ ഉള്‍പ്പെടെ തീരുമാനമായി. വായനക്കായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെയ്ക്കും. അധ്യാപകര്‍ക്ക് പരിശീലനവും കൈപ്പുസ്തകവും നല്‍കാനും […]