സിപിഐയെ അനുനയിപ്പിക്കാൻ സർക്കാർ; ബിനോയ് വിശ്വത്തെ കണ്ട് വി.ശിവൻകുട്ടി
പിഎം ശ്രീ വിഷയത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ സർക്കാർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എംഎൻ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി ആർ അനിലും ചർച്ചയിൽ പങ്കെടുത്തു. പ്രശ്നങ്ങൾ ചർച്ച ചെയ്തെന്നും, കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. […]
