Keralam

ഫണ്ട് ലഭിച്ചില്ല; പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന വിദ്യാഭ്യാസ വി. ശിവൻകുട്ടി

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന. എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 320 കോടി രൂപ ബുധനാഴ്ച ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. പാഠപുസ്ത പരിഷ്‌കരണം, വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം, വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം […]

Keralam

‘എവിടെയോ കിടന്ന ഒരുത്തന്‍ ഓഫീസില്‍ വന്നതുപോലെ പുച്ഛത്തോടെ’; മന്ത്രി അനിലിനും പ്രകാശ് ബാബുവിനുമെതിരെ വി ശിവൻകുട്ടി

പിഎം ശ്രീ വിഷയത്തിലെ പ്രതിഷേധത്തിൽ സിപിഐ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐ ആസ്ഥാനത്തുവെച്ച് മന്ത്രി ജി ആര്‍ അനില്‍ തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തി. അനിലിന്റെ പ്രസ്താവന തന്റെ മനസിനെ വേദനിപ്പിച്ചെന്നും ശിവന്‍കുട്ടി പറഞ്ഞു. ഓഫിസില്‍ വന്നാല്‍ സംസാരിക്കാതെ പറ്റുമോ എന്നാണ് അനില്‍ തന്റെ […]

Keralam

പിഎം ശ്രീ വിഷയം, ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനം; തനിക്കറിയില്ലെന്ന് വി. ശിവൻകുട്ടി

പിഎം ശ്രീ വിഷയം, ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനത്തെപ്പറ്റി തനിക്കറിയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. വിവരങ്ങൾ ഒന്നും അറിഞ്ഞില്ല. മുഖ്യമന്ത്രിയും നേതാക്കളും ചർച്ച ചെയ്യുന്ന വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ. കേന്ദ്രത്തിന് […]

Keralam

പല കായിക താരങ്ങൾക്കും സ്വന്തമായി വീടില്ല, അർഹരായവർക്ക് വീട് വെച്ച് നൽകും; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി

പരാതി രഹിത സ്കൂൾ ഒളിമ്പിക്സ് ആണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പല കായിക താരങ്ങൾക്കും സ്വന്തമായി വീടില്ല. രണ്ടാമത് സ്കൂൾ ഒളിമ്പിക്സിന്റെ ഓർമ്മ നിലനിർത്താൻ ഒരു തീരുമാനമെടുത്തു. സ്വർണ്ണം നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരുമുണ്ട്. മീറ്റ് റെക്കോർഡും സ്വർണവും നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകും. […]

Keralam

‘പി എം ശ്രീ കേരളത്തിന് ആവശ്യം ഇല്ല; ഏത് നിമിഷവും ധാരണാപത്രം റദ്ദാക്കാം’; മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീയ പദ്ധതിയിൽ MoUവിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിന്മാറണമെങ്കില്‍ ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്. അങ്ങനെ ഒരു അവകാശം രണ്ട് കക്ഷികള്‍ക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും ഇതിനാൽ ഫണ്ട് വാങ്ങാതിരിക്കാൻ […]

Keralam

സവര്‍ക്കറെയും ഹെഡ്‌ഗേവറെയും കേരളത്തില്‍ പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവന്‍കുട്ടി

കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും പഠിപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഇരുവരെയും ഉള്‍പ്പെടുത്തുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക […]

Keralam

സിപിഐയെ അനുനയിപ്പിക്കാൻ സർക്കാർ; ബിനോയ് വിശ്വത്തെ കണ്ട് വി.ശിവൻകുട്ടി

പിഎം ശ്രീ വിഷയത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ സർക്കാർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എംഎൻ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി ആർ അനിലും ചർച്ചയിൽ പങ്കെടുത്തു. പ്രശ്നങ്ങൾ ചർച്ച ചെയ്തെന്നും, കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. […]

Keralam

‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; വി. ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’ എന്നായിരുന്നു പരിഹാസം. വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി. […]

Keralam

55 വയസ്സ് പിന്നിട്ടിട്ടും കന്യാസ്ത്രീ വേഷത്തിൽ മത്സരത്തിനിറങ്ങി നേടിയ വിജയം ഇച്ഛാശക്തിയുടെ പ്രതീകം: ശിവൻകുട്ടി

സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീനയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സബീനയുടെ നേട്ടം വിദ്യാഭ്യാസ വകുപ്പിന് തന്നെ അഭിമാനകരമാണെന്നും 55 വയസ്സ് പിന്നിട്ടിട്ടും, തന്റെ കന്യാസ്ത്രീ വേഷത്തില്‍ മത്സരത്തിനിറങ്ങി നേടിയ ഈ വിജയം ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. ‘പ്രായമോ […]

Keralam

പള്ളുരുത്തി സെൻ്റ്. റീത്താസിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി

പള്ളുരുത്തി സെൻ്റ്. റീത്താസിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കാര്യങ്ങൾ ആവർത്തിച്ചു പറയുന്നില്ല. കുട്ടിയുടെ പിതാവ് ടി.സി വാങ്ങാൻ തീരുമാനിച്ചു. കുട്ടിക്ക് താല്പര്യമുണ്ടെങ്കിൽ കേരളത്തിലെ ഏത് സ്കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷൻ നൽകും. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതിനുത്തരവാദി സ്കൂൾ മാനേജ്മെന്റെന്നും മന്ത്രി […]