Keralam

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 19 റൗണ്ട് വോട്ടെണ്ണൽ‌, ആദ്യ ട്രെൻഡ് തരുക വഴിക്കടവ്; പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം. വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്ന് എൽഡിഎഫും വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് യുഡിഎഫും പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു. പി.വി അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണ്. പതിനായിരം വോട്ടെങ്കിലും പിടിച്ചാൽ തന്റെ നിലപാടിന് ജനകീയപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പിവി അൻവറിന്റെ കണക്കുകൂട്ടൽ. ആദ്യഫല സൂചന […]

Keralam

‘വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; ചിലർ തെറ്റിദ്ധരിച്ചു’; മന്ത്രി എ കെ ശശീന്ദ്രൻ

നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. താൻ പറഞ്ഞതിൽ ചിലർ തെറ്റിദ്ധരിച്ചുവെന്നും പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ​ഗൂഢാലോചന നടത്തിയെന്നാണ് പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആണ് ഇപ്പോൾ […]

Keralam

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി; അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

മലയോര കർഷകർക്കിടയിലെ രക്തസാക്ഷിയാണ് നിലമ്പൂരിൽ ഷോക്കേറ്റ് മരിച്ച കുട്ടിയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. അനാസ്ഥയാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. കേന്ദ്ര സർക്കാർ വേണ്ട നിർദ്ദേശങ്ങൾ നൽകി. നിർദേശങ്ങൾ പാലിക്കാതെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്. കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നും ജോർജ് കുര്യൻ […]

Keralam

‘നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തി, സിംഗിൾ ഫേസ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചു’; കെഎസ്ഇബി

നിലമ്പൂർ വെള്ളക്കെട്ടയിൽ വിദ്യാർത്ഥി ഷോക്കറ്റ് മരിച്ച മരിച്ച സംഭവംത്തിൽ വിശദീകരണവുമായി കെഎസ്ഇബി. നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തിയാണ്. കെ എസ് ഇ ബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് വൈദ്യുതി മോഷ്ടിച്ചു. കുട്ടികൾക്ക് ഷോക്കറ്റത് തോട്ടിലൂടെ വലിച്ച വയറിൽ നിന്നാണ്. ഇതിൽ കെഎസ്ഇബിയെ പഴി പറയുന്നത് […]

Keralam

‘വഴിക്കടവ് അപകടത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, പിന്നിൽ ഗൂഢാലോചന സംഘമുണ്ട്’; എം.വി ഗോവിന്ദൻ

വഴിക്കടവിലെ അപകടത്തിൽ രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആസൂത്രിതമായി ഒരു പ്രദേശത്ത് നടന്നുവന്ന നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടൻ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പിന്നിൽ ഗൂഢാലോചന സംഘമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമല്ല. തികച്ചും […]

Keralam

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: ‘ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും’; മന്ത്രി വി ശിവന്‍കുട്ടി

നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേസിലെ പ്രതി വിനീഷ് പൊലീസ് പിടിയിലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണ് […]