Keralam

ബലാത്സംഗക്കേസ്: റാപ്പര്‍ വേടന്‍ അറസ്റ്റില്‍

യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. ബലാത്സം​ഗ പരാതിയിൽ ചോദ്യം ചെയ്യലിനായി റാപ്പർ വേടൻ ഇന്നും പോലീസിന് മുന്നിൽ ഹാജരായിരുന്നു. […]

Uncategorized

ലൈംഗിക അതിക്രമ കേസ്; റാപ്പർ വേടന് ജാമ്യം

എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിൽ റാപ്പർ വേടന് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയാണ് എറണാകുളം സെൻട്രൽ പോലീസിൽ കൈമാറിയത്. അതിനിടെ വേടന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് […]

Keralam

‘തന്നെ കുടുക്കാൻ ശ്രമമെന്ന് വേടൻ കോടതിയിൽ’; ബലാത്സംഗകേസിൽ വിധി ബുധനാഴ്ച

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ബുധനാഴ്ച കോടതി വിധി പറയും. പരാതിക്കാരി ഇന്ന് കൂടുതൽ തെളിവുകൾ ഹാജരാക്കി. സോഷ്യൽ മീഡിയ പോസ്റ്റുകൾ അല്ല കോടതിയിൽ വേണ്ടതെന്നും നിയമപരമായ കാര്യങ്ങൾ പറയണമെന്നും കോടതി വിമർശിച്ചു. തന്നെ കുടുക്കാൻ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുവെന്ന് വേടൻ […]

Keralam

ബലാത്സംഗ കേസ്: വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതൽ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക സമയം നീട്ടി ചോദിച്ചതിനെത്തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. വേടനെ ഹർജി പരി​ഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് […]

Keralam

റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ കേരള സര്‍വകലാശാല; 4 വര്‍ഷ ഡിഗ്രി കോഴ്‌സില്‍ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററില്‍ പാഠഭാഗം

റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ കേരള സര്‍വകലാശാല. നാല് വര്‍ഷ ഡിഗ്രി കോഴ്‌സില്‍ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം ഉള്ളത്. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠഭാഗം പറയുന്നു. കേരള സര്‍വകലാശാല നാല് വര്‍ഷ ഡിഗ്രി കോഴ്‌സില്‍ ഇംഗ്ലിഷ് ഡിപ്പാര്‍ട്‌മെന്റുകള്‍ പഠിപ്പിക്കേണ്ട മള്‍ട്ടി […]

Keralam

ബലാത്സംഗക്കേസ്; ‘പരാതിക്കാരി തെളിവ് ഹാജരാക്കണം’; വേടന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി ഹൈക്കോടതി

ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. വിവാഹ വാഗ്ദാനം നൽകി എന്നത് മാത്രം ക്രിമിനൽ കുറ്റത്തിന് കാരണമായി കണക്കാക്കാൻ ആവില്ലെന്ന് കോടതി. വേടൻ സമൂഹത്തിൽ വലിയ സ്വാധീനമുള്ളയാളെന്നും ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. […]

Keralam

വേടൻ ഒളിവിൽ തുടരുന്നു, പോലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ബലാത്സംഗ കേസില്‍ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല. വേടൻ ഒളിവിലാണ്. രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു. മുൻ‌കൂർ ജാമ്യപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്. ബലാത്സഗ കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നു. […]

Keralam

ബലാത്സംഗ കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ഹര്‍ജി നാളെ പരിഗണിക്കും

റാപ്പര്‍ വേടന് എതിരായ ബലാത്സംഗക്കേസില്‍, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി നിര്‍ദേശം പാലിക്കണം എന്നും കോടതി പറഞ്ഞു. ഹര്‍ജി നാളെ പരിഗണിക്കും. ഹര്‍ജി പരിഗണിക്കേ നിര്‍ണായകമായ ചില ചോദ്യങ്ങള്‍ കോടതി പരാതിക്കാരിയോട് ചോദിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക […]

Keralam

ഒളിവിൽ കഴിയുന്ന വേടന് വേണ്ടി പരിശോധന ശക്തം; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ബലാത്സം​ഗ കേസിൽ വേടന് വേണ്ടി പരിശോധന ശക്തം. കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ് . വേടൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് നീക്കം. മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പോലീസ് . കേസിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് ആരംഭിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ […]

Keralam

ബലാത്സംഗക്കേസ്; ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി വേടൻ

ബലാത്സംഗക്കേസില്‍ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച് റാപ്പർ വേടൻ. ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വേടന്റെ അപേക്ഷ കോടതി പരിഗണിക്കും. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.വേടൻ്റെ സുഹൃത്തുക്കളുടെയുടെ മൊഴി രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ  പറഞ്ഞു. പരാതിക്കാരി […]