Keralam

വേടൻ വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി

വേടൻ വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വേടന്റെ ഭാഗത്ത് ചില തെറ്റുകളുണ്ടായി അത് അംഗീകരിക്കുന്നില്ല. അതിനേക്കൾ വലിയ തെറ്റു ചെയ്തവർക്കെതിരെ ഇത്തരം നടപടികൾ കണ്ടിട്ടില്ല. തെറ്റുകാരോട് ആനുപാതികമായ നടപടി വേണം. ലഹരിക്കെതിരെ ശക്തമായ നടപടി വേണം.കളമശേരി പോളിടെക്നിക്കിലെ സംഭവത്തിൽ മാധ്യമങ്ങൾ രാഷ്ട്രീയ പക്ഷം […]

Keralam

വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; ‘ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികൾ’; മന്ത്രിക്ക് റിപ്പോർട്ട് നൽകി വനം മേധാവി

റാപ്പർ വേടനെതിരെയുള്ള പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് വനംമേധാവിയുടെ റിപ്പോർട്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികളെന്നാണ് വനംമന്ത്രിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലുള്ളത്. പോലീസ് കൈമാറിയ കേസ് ആയതിനാൽ ആണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നതെന്നാണ് വനംമേധാവിയുടെ […]

Keralam

‘സമൂഹത്തിൽ ഇരട്ടനീതി, എല്ലാവരും ഒരുപോലെയല്ല; ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും’; വേടൻ

പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി പുലിപ്പല്ല് കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതി എന്നത് തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടന്റെ മറുപടി. വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും ഒരുപോലെയല്ലെന്നും വേടൻ പ്രതികരിച്ചു. ഇനിയും മൂർച്ചയുള്ള […]

Keralam

‘വേടൻ സാമൂഹ്യബോധമുള്ള കലാകാരൻ; വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും’; മന്ത്രി എ കെ ശശീന്ദ്രൻ

റാപ്പർ വേടനെ പിന്തുണച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പിന് വീഴ്ച സംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. കേസ് സ്വാഭാവിക നടപടിയെന്ന മുൻ നിലപാട് മന്ത്രി തിരുത്തി. കേസ് സങ്കീർണമാക്കിയതിലെ അതൃപ്തി എ കെ ശശീന്ദ്രൻ പരസ്യമായി പ്രകടിപ്പിച്ചു. വേടൻ സാമൂഹ്യബോധമുള്ള രാഷ്ട്രീയ ബോധമുള്ള […]

Keralam

‘രാജ്യം വിട്ട് പോകില്ല, പാസ്സ് പോർട്ട്‌ സമർപ്പിക്കാൻ തയ്യാർ’: പുലിപ്പല്ല് കേസിൽ വേടന് ജാമ്യം

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ കോടതി വച്ചു. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ […]

Keralam

വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍

റാപ്പർ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിക്കും. നാളെ തൃശൂർ വീയുരുള്ള ജ്വലറിയിൽ […]

Keralam

‘വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ’; വേടനെ പിന്തുണച്ച് ഗീവർഗീസ് കൂറിലോസ്

റാപ്പര്‍ വേടനെ അനുകൂലിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. വേടന്‍റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെയെന്ന് വേടന്‍റെ ചിത്രം പങ്കുവച്ച് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോഴും ലഹരിക്കെതിരെ ശക്തമായ നിലപാടാണ് തനിക്കുള്ളതെന്നും ഗീവർഗീസ് മാർ […]

Keralam

മാലയിലെ പുലിപ്പല്ല്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്

മാലയിൽ‌ പുലിപ്പല്ല് കണ്ടെത്തയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസർ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് […]

Keralam

പുലിപ്പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാള്‍; നല്‍കിയത് ചെന്നൈ വച്ച്: വേടന്റെ മൊഴി

പുലി പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാള്‍ എന്ന് റാപ്പര്‍ വേടന്റെ മൊഴി. ചെന്നൈയില്‍ വച്ചാണ് കൈമാറിയത്. ഇയാള്‍ മലേഷ്യയില്‍ സ്ഥിരതാമസക്കാരനാണെന്നും പറഞ്ഞു. വേടന്റെ മൊഴി വനം വകുപ്പ് വിശദമായി എടുത്തു. കഴിഞ്ഞ വര്‍ഷമാണ് കൈമാറിയതെന്ന മൊഴിയും പൊലീസിന് നല്‍കിയിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാള്‍ക്ക് ഇത് എവിടെ […]

Keralam

‘വേടൻ കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ചു’; ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നു, തൃപ്പൂണിത്തുറ SHO

റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ SHO എ എൽ യേശുദാസ്. ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്.  വേടനെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കും. ഒമ്പത് ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രോഗ്രാമിൽ നിന്നും ലഭിച്ച പണമാണിതെന്നാണ് വേടൻ മൊഴി […]