Keralam

‘വീണ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി’; കെ സുധാകരന്‍

വീണാ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി ആണെന്ന് തെളിയിച്ചുവെന്ന് കെ.സുധാകരന്‍ എം.പി. കേരളത്തിലെ ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന തരത്തില്‍ സിപിഐഎം പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതവും സിപിഐഎമ്മിന്റെ രാഷ്ട്രീയ നാടകവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കാണിക്കുന്ന ദൃശ്യങ്ങളില്‍ നിന്നെല്ലാം ആക്രമണവും, പരിക്കേറ്റുവെന്ന അവകാശവാദങ്ങളും യഥാര്‍ത്ഥ […]

Keralam

‘സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിക്കണമെന്നാണ് ചിലരുടെ ലക്ഷ്യം, ആരോഗ്യമേഖലയെ തകര്‍ക്കാന്‍ ശ്രമം’

കേരളത്തിന്റെ സര്‍ക്കാര്‍ ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിക്കണമെന്നാണ് ചിലരുടെ ലക്ഷ്യമെന്നും സ്വകാര്യ ആഗോള കുത്തകകള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ അടിയറ വെയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട സംവിധാനങ്ങളാണ് ആരോഗ്യമേഖലയിലുള്ളതെന്ന് നേട്ടങ്ങള്‍ അക്കമിട്ടുപറഞ്ഞുകൊണ്ട് ആരോഗ്യ മന്ത്രി പറഞ്ഞു. ആര്‍സിസിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് […]

Keralam

‘ഒരു ഓപറേഷന് ഒരു കത്രിക ഫ്രീ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ, മന്ത്രി മഹാറാണിയൊന്നുമല്ല’: പരിഹസിച്ച് കെ. മുരളീധരൻ

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിനെ കുറ്റപ്പെടുത്തി കെ മുരളീധരൻ. ഓപ്പറേഷന് വിധേനായാൽ ഒരു കത്രിക ഫ്രീ എന്ന രീതിയിലാണ് സർക്കാർ ആശുപത്രികൾ. ആരോഗ്യ വകുപ്പിനെ മോർച്ചറിയിൽ ആക്കിയാൽ ഞങ്ങൾ എങ്ങനെ മിണ്ടാതെ ഇരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രി മഹാറാണിയൊന്നുമല്ല. മന്ത്രിയുടെ പിടിപ്പുകേട് കാരണം ആശുപത്രികളെ കൊലകളമാക്കി. മെഡിക്കൽ […]

Keralam

‘വിരട്ടാന്‍ നോക്കണ്ട; വിരട്ടലിലൊന്നും പിന്നോട്ട് പോകുന്നവരല്ല ഇടതുപക്ഷം’; വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ വി ശിവന്‍കുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസ് പുകമറയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിഞ്ഞുകൊണ്ട് നടത്തിയിട്ടുള്ള സമരമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയൊന്നും ഒരു ജനാധിപത്യ വിരുദ്ധ സമരമാര്‍ഗം സ്വീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്തി […]

Keralam

ഔദ്യോ​ഗിക വസതിക്ക് നേരെ യൂത്ത് കോൺ​ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ വി ഡി സതീശന്റെ നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ്

ഔദ്യോ​ഗിക വസതിക്ക് നേരെ യൂത്ത് കോൺ​ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ വി ഡി സതീശന്റെ നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ്. എന്തിനാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്. ഒരു ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തു. കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയം. ആക്രമണത്തിന് പിന്നിൽ വി […]

Keralam

വന്‍ സുരക്ഷാവീഴ്ച, ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് ഇരച്ച് കയറി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം; വാതിലില്‍ റീത്ത് വെച്ചു

വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യ മന്ത്രി ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയുടെ ഉള്ളിൽ കയറി. വസതിക്ക് മുന്നില്‍ റീത്ത് വച്ചു. രാവിലെ എട്ട് മണിയോടെയാണ് വീണ ജോര്‍ജിന്‍റെ വീടിന് മുന്നില്‍ പൊലീസിനെ മറി […]

Keralam

‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

തിരഞ്ഞെടുപ്പ് സമയമായതിനാൽ ആരോഗ്യ വകുപ്പിൽ ജീവനക്കാർ ജാഗ്രത പുലർത്തണമെന്ന് സർക്കാർ സർക്കുലർ. ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണമെന്നാണ് സർക്കുലറിൽ പറയുന്നത്. തിരഞ്ഞെടുപ്പ് സമയമായതിനാൽ ജാഗ്രത പുലർത്തണം. ഒ പി, അത്യാഹിത വിഭാഗം ഫാർമസി മോർച്ചറി തുടങ്ങിയ ഇടങ്ങളിൽ ജാഗ്രത വേണം. പ്രത്യേക മേൽനോട്ടം വേണമെന്നും നിർദ്ദേശം. ആരോഗ്യവകുപ്പിന്റെ […]

Keralam

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ‘വിദഗ്ധ സമിതി അന്വേഷിക്കും; മുഖം നോക്കാതെ നടപടി’; വീണാ ജോര്‍ജ്

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ മുഖം നോക്കാതെ നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദഗ്ധ സമിതി അന്വേഷിക്കും. ആരോപണങ്ങളില്‍ വിചിത്ര വാദമുന്നയിച്ച ഡോ. ലളിതാംബികയെ ആരോഗ്യമന്ത്രി തള്ളി. സ്‌ക്രബ് നഴ്‌സ് ഇല്ലെങ്കില്‍ എങ്ങനെ ശസ്ത്രക്രിയ നടത്തിയെന്ന് ചോദ്യം. ഡോക്ടറുടെ വീട്ടിലെത്തി പണം നല്‍കി എന്നതടക്കം കുടുംബത്തിന്റെ […]

Keralam

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖകള്‍ പരിശോധിച്ച് ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. കത്രികയുടെ സ്ഥാനം കണ്ടെത്തിയ ശേഷം സമയം നിശ്ചയിക്കും. പരാതി […]

Keralam

‘2500.31 കോടി, ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്’: വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വര്‍ധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തി. മെഡിക്കല്‍ കോളേജുകള്‍ക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന തുടര്‍ […]