‘ആരോഗ്യ കേരളം വെന്റിലേറ്ററിൽ, ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്; യുഡിഎഫിന്റെ ഹെൽത്ത് കമ്മീഷൻ നാളെ നിലവിൽ വരും’: വി ഡി സതീശൻ
ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനെന്നും സതീശൻ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടർ ഹാരിസിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ മെഡിക്കൽ കോളജുകളിലെയും അവസ്ഥ. സർജറി ചെയ്താൽ തുന്നി കെട്ടാൻ നൂല് പോലുമില്ല. നിയമസഭയിൽ […]
