Keralam

പകരക്കാരനില്ലാത്ത അമരക്കാരനെന്ന് വാസവൻ; വർക്കലയിൽ നിന്ന് നല്ലത് കേട്ടതിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളിയെന്ന് വി എൻ വാസവന്‍ പറഞ്ഞു. വര്‍ക്കല ശിവഗിരിയില്‍ നടന്ന എസ്എന്‍ഡിപി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ മൂന്ന് പതിറ്റാണ്ടുകാലം സംഘടനയെ നയിച്ചുവെന്നും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി അദ്ദേഹം വളര്‍ന്നുവെന്നും […]

Keralam

അയ്യപ്പ സംഗമം സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്താ മുഖപത്രം. ആഗോള അയ്യപ്പ സംഗമം മത സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയെന്ന് സുപ്രഭാതം. എത്ര വെള്ളപൂശിയാലും പുള്ളിപുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞു വരുമെന്നാണ് വിമര്‍ശനം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേഷന്‍ മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വ്യക്തിയെന്ന് വിമര്‍ശനം.  […]

Keralam

‘സ്ത്രീപ്രവേശനം ഉണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പുകൊടുത്തു’; സര്‍ക്കാരിനുള്ള എന്‍എസ്എസ് പിന്തുണയില്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയിലെ ആചാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പണ്ടുണ്ടായിരുന്ന സ്ത്രീ പ്രവേശനമെന്ന ഐഡിയ സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇക്കാര്യം ദേവസ്വം മന്ത്രി അടക്കം ചെന്ന് ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ആ വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാരിനെ […]

Keralam

പിണറായി വിജയൻ അയ്യപ്പ ഭക്തനെന്നത് വെള്ളാപ്പള്ളിയുടെ വ്യക്തിപരമായ അഭിപ്രായം: എംഎ ബേബി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പഭക്തനാണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അത് വെള്ളാപ്പള്ളി നടേശന്റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണ്. പിണറായി വിജയന്‍ എങ്ങനെയാണ് സ്വന്തം ചിന്തയിലും വിശ്വാസങ്ങളിലുമൊക്കെ പുലര്‍ത്തുന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെന്നത് നേരിട്ട് […]

Keralam

‘സംഘപരിവാറിന്റെ നാവായി വെള്ളാപ്പള്ളി നടേശൻ മാറുന്നു; യുഡിഎഫ് എതിർക്കും’; വിഡി സതീശൻ

തുടർച്ചയായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെ വീണ്ടും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘപരിവാറിന്റെ നാവായി വെള്ളാപ്പള്ളി നടേശൻ മാറുന്നു. പ്രത്യക്ഷത്തിൽ വെള്ളാപ്പള്ളിയും പരോക്ഷമായി സിപിഐഎമ്മും സംഘ പരിവാർ അജണ്ട നടപ്പാക്കുന്നെന്നും വി ഡി സതീശൻ വിമർശിച്ചു. എഡിജിപി എം ആർ അജിത് കുമാറിനെ […]

Keralam

വെള്ളാപ്പള്ളിയോട് പിണക്കമില്ല, എസ്എന്‍ഡിപി പരിപാടിയില്‍ പങ്കെടുക്കുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വെല്ലുവിളികളുടെയും വാക്‌പോരിന്റെയും അലയൊലികള്‍ തീരുംമുന്‍പ് വെള്ളാപ്പളി നടേശനുമായി സമാവായ നീക്കത്തിന്റെ സൂചന നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവാദങ്ങളുടെ പശ്ചാത്തലത്തിലും വെള്ളാപ്പള്ളി നടേശനുമായി പിണക്കമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ചതയദിനത്തില്‍ എസ്എന്‍ഡിപി പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ചതയ ദിനത്തില്‍ രണ്ട് പരിപാടികള്‍ക്ക് ക്ഷണമുണ്ട്. […]

District News

വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തില്‍ സിപിഎം വ്യക്തമാക്കിയ നിലപാട് തന്നെയാണ് തന്റേതെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തില്‍ സിപിഎം വ്യക്തമാക്കിയ നിലപാട് തന്നെയാണ് തന്റേതെന്ന് മന്ത്രി വി എന്‍ വാസവന്‍. എപ്പോഴും മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളത്. ആ മതനിരപേക്ഷ നിലപാടിന് അപ്പുറത്തുനിന്ന് നാളിതുവരെ ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുകയുമില്ലെന്നും മന്ത്രി വാസവന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം താനിരിക്കുന്ന വേദിയില്‍ […]

Keralam

വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ കൊണ്ട് പറഞ്ഞു പറയിപ്പിക്കുന്നതാണെന്നും ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന […]

Keralam

‘വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരെ’; മലപ്പുറം വിവാദത്തിൽ പിന്തുണച്ച് മുഖ്യമന്ത്രി

മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോട് വിരോധമോ മമതയോ വച്ചുകൊണ്ട് പറഞ്ഞതല്ല. നിലവിലെ യാഥാർത്ഥ്യം വെച്ചുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞകാര്യങ്ങളാണ് അതെല്ലാം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരായിട്ടാണ് വെള്ളാപ്പള്ളി സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എൻഡിപി യോഗത്തിൻ്റെയും എസ്എൻ […]

Keralam

എസ്എൻഡിപിയെ വളർച്ചയിലേക്ക് നയിച്ചു; മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നു’; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദശാബ്ദം എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഇരിക്കുക എന്നത് അപൂർവതയുള്ള കാര്യമാണ്. സമൂഹത്തിൽ അപൂർവ്വം ചില വ്യക്തികൾക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ വെള്ളാപ്പള്ളിക്ക് സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി […]