Keralam

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. സ്റ്റെല്ലസ് ഇരയമ്മൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 30ന് വിഴിഞ്ഞത്തു നിന്ന് പോയ വള്ളംമറിഞ്ഞാണ് അപകടം ഉണ്ടായത്. അഞ്ച് പേരായിരുന്നു ഈ മത്സ്യബന്ധന വള്ളത്തിൽ ഉണ്ടായിരുന്നത്. […]

Keralam

‘കത്തില്‍ എവിടേക്കാണ് വരേണ്ടത് എന്നു പോലുമില്ല; വിഴിഞ്ഞം കമ്മിഷനിങില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കും’ ; വി ഡി സതീശന്‍

വിഴിഞ്ഞം കമ്മിഷനിങ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തനിക്ക് കിട്ടിയ കത്തില്‍ എവിടേക്കാണ് വരേണ്ടത് എന്നു പോലുമില്ലെന്നും തലേ ദിവസത്തെ തിയതിയിലാണ് കത്ത്, അന്ന് ക്ഷണിക്കുന്നില്ല എന്നായിരുന്നല്ലോ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകാന്‍ […]

India

വിഴിഞ്ഞം: വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ല; കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അം​ഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. വരുമാന വിഹിതം പങ്കുവെക്കണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയിൽ മാറ്റമില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ നിലപാട് […]

Keralam

‘ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി, വാണിജ്യ- തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകൾ’: വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകളാണെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം പദ്ധതി ഈ നിലയിലേക്ക് എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ആണ്. നിരവധി സമരങ്ങൾ ഉടലെടുത്തു അതിനെയെല്ലാം നിശ്ചയദാർഢ്യത്തോടെ മറികടക്കാൻ സർക്കാറിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. […]

Keralam

‘ജനമനസിൽ വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടേതാണ്’; ചാണ്ടി ഉമ്മൻ

ജനമനസ്സിൽ വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ പേരിലാണെന്ന് മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആ​ഗ്രഹമില്ലെന്നായിരുന്നു മകൻ ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതികരണം. വിഴിഞ്ഞം പൂർത്തീകരിച്ച സർക്കാരിന് നന്ദിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വിഴിഞ്ഞം തനിക്ക് ദുഖപുത്രിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ […]

No Picture
Keralam

‘വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏട്’: പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖ വികസനത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് പുതിയ അധ്യായം തുറക്കുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏട്. അങ്ങനെ കേരളത്തിന് അതും നേടാനായി. വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളം ലോകഭൂപടത്തിൽ ഇടം നേടി. മൻമോഹൻ സർക്കാർ പദ്ധതിക്ക് […]

Keralam

‘അഭിമാനനിമിഷം; ലോകം കേരളത്തെ ഉറ്റു നോക്കുന്നു’; മന്ത്രി വിഎൻ വാസവൻ

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുമ്പോൾ കേരളത്തെ സംബന്ധിച്ച് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമെന്ന് തുറമുഖ മന്ത്രി വിഎൻ വാസവൻ. ലോകം കേരളത്തെ ഉറ്റുനോക്കുകയാണെന്നും ചരിത്രനിമിഷമാണെന്നും മന്ത്രി  പറഞ്ഞു. കേരളത്തിന്റെ വികസനരംഗത്ത് വിസ്മയങ്ങൾ തീർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാരിന്റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി വിഎൻ […]

Keralam

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു. ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ യാഥാർത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്. വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാത്കാരത്തിലേക്കാണെന്നും, ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തുമെന്നും മന്ത്രി കെഎൻ ബാല​ഗോപാൽ. രാജ്യത്തെ ആദ്യത്തെ […]

Keralam

വിഴിഞ്ഞത്ത് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ​ഗുരുതരമായി പരുക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. വിഴിഞ്ഞം പോർട്ട് ​ഗേറ്റ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു. തുറമുഖത്തിനകത്തേക്ക് കടക്കാൻ […]

Keralam

50 മണിക്കൂർ നീണ്ട ദൗത്യം; കിണറ്റിൽ അകപ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട തമിഴ്നാട് സ്വദേശി മഹാരാജിനെ പുറത്തെടുക്കുന്നത് മൂന്നാം ദിവസമാണ്. ആലപ്പുഴയിൽ നിന്നെത്തിയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘം അർദ്ധരാത്രിയോടെ അപകടസ്ഥലത്ത് എത്തിയിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 […]