Keralam

വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരിയിൽ

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം ജനുവരിയിൽ. ഉദ്ഘാടന തീയതി പിന്നീട് തീരുമാനിക്കും. 2028ൽ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. ജനുവരി രണ്ടാം വാരം ഉദ്ഘാടനം നടത്താനാണ് ധാരണ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയായിരിക്കും തീയതി തീരുമാനിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ആയതിനാൽ ഉദ്ഘാടനം നടത്താൻ കഴിഞ്ഞിരുന്നില്ല. […]

Keralam

ചരിത്ര നേട്ടങ്ങളുടെ വര്‍ഷം; ചരക്കുനീക്കത്തില്‍ ‘അതിവേഗ’ റെക്കോര്‍ഡ്, വിഴിഞ്ഞത്ത് എത്തിയത് 615 കപ്പലുകള്‍

തിരുവനന്തപുരം:വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷത്തിനിടെ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് മന്ത്രി വി എന്‍ വാസന്‍. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയു കണ്ടെയ്നറും കൈകാര്യം ചെയ്ത് നേട്ടങ്ങളോടെ മുന്നേറുകയാണ് തുറമുഖം. അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള തുടര്‍സര്‍വീസുകള്‍വഴി ലോക മാരിടൈം ഭൂപടത്തില്‍ […]

Keralam

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും. ‘ട്രാന്‍സ്ഷിപ്മെന്റി’നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. വിഷിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്. റിങ് റോഡ് അടക്കം […]

Keralam

പ്രാദേശിക വിപണിക്ക് നേട്ടമാകും; നവംബര്‍ ഒന്നുമുതല്‍ വിഴിഞ്ഞം തുറമുഖത്ത് നിന്ന് റോഡ് മാര്‍ഗം ചരക്കുനീക്കം

നവംബര്‍ ഒന്ന് മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് റോഡ് മാര്‍ഗം ചരക്കുനീക്കം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ചരക്ക് കയറ്റിറക്കത്തിനും എക്സ്പോര്‍ട്ട്-ഇംപോര്‍ട്ടിനുമുള്ള കസ്റ്റംസ് അനുമതി ലഭിച്ചതോടെയാണിത്. നിലവില്‍ പ്രാഥമിക അനുമതിയാണ് ലഭിച്ചതെങ്കിലും കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റിൻ്റെ അന്തിമ അനുമതിയും ഉടന്‍ ലഭിക്കും. വലിയ മദര്‍ഷിപ്പുകളില്‍ എത്തുന്ന കണ്ടെയ്നറുകള്‍ ഫീഡര്‍ കപ്പലുകളിലേക്ക് […]

Keralam

കേരളം കാത്തിരുന്ന ദിവസം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, വികസന കുതിപ്പില്‍ കേരളം

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നടന്നത്. രാവിലെ 10.15ഓടേ വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്തും […]

Keralam

വിവാദങ്ങളും വെല്ലുവിളികളും അതിജീവിച്ച് വിഴിഞ്ഞം തുറമുഖം; യാഥാര്‍ത്ഥ്യമാകുന്നത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കാന്‍ പോവുകയാണ്. രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരിക്കുന്ന പടുകൂറ്റന്‍ വേദിയിലാണ് കമ്മീഷനിംഗ് ചടങ്ങുകള്‍ നടക്കുന്നത്. മലയാളികള്‍ക്ക് അഭിമാനമായ വിഴിഞ്ഞം തുറമുഖത്തിന്റെ നാള്‍വഴികള്‍ അറിയാം. വിഴിഞ്ഞത്ത് ഒരു തുറമുഖം നിര്‍മിക്കണമെന്ന ആലോചന തുടങ്ങിയത് തിരുവിതാംകൂര്‍ രാജഭരണകാലത്താണ്. ദിവാനായിരുന്ന സിപി […]

Keralam

‘മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍’; വിഴിഞ്ഞം തുറമുഖത്തിന് ആശംസകളുമായി പ്രതിപക്ഷ നേതാവ്

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭയമെന്ന് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയുടെ പഴയപ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി ഇന്നില്ലെന്നും മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ […]

Keralam

പുരോഗതിയിലേക്ക് വാതില്‍ തുറന്ന് വിഴിഞ്ഞം; കമ്മിഷനിങ് ഉടന്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും. കമ്മിഷനിങ്ങിനായി പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി. മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ മദര്‍പോര്‍ട്ടാണ് പ്രധാനമന്ത്രി കമ്മിഷന്‍ ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍, ഡോ.ശശി തരൂര്‍ എം.പി, അടൂര്‍ […]

Keralam

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം; പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും; കനത്ത സുരക്ഷ

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക. നാളെ രാവിലെ 10 ന് ശേഷം പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. തുടർന്ന് പോർട്ട് ഓപറേഷൻ കേന്ദ്രത്തിലെത്തി […]

Keralam

മെയ് രണ്ടിന് യുഡിഎഫ് യോഗം നിശ്ചയിച്ചു, വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് വി ഡി സതീശൻ

വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ലെന്ന് ഉറപ്പായി. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ദിവസം യുഡിഎഫ് യോഗം നിശ്ചയിച്ചു. മെയ് രണ്ടിന് 10.30 ന് കോഴിക്കോടാണ് യോഗം നടക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം […]