India

‘സമാധാനപരമായ ഒത്തുതീർപ്പ് ഉടൻ’: യുക്രെയ്‌ൻ വിഷയത്തിൽ മോദിയ്‌ക്ക് നന്ദി പറഞ്ഞ് പുടിൻ

ന്യൂഡൽഹി: യുക്രെയ്‌ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ. റഷ്യ- യുക്രെയ്‌ന്‍ സംഘർഷത്തിൽ തുടർച്ചയായി ശ്രദ്ധ ചെലുത്തിയതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പുടിൻ ഇന്ന് (ഡിസംബർ 05) നടന്ന കൂടിക്കാഴ്‌ചയിൽ നന്ദി അറിയിച്ചത്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനമായ […]

World

അയയാതെ പുടിൻ; യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തും

അമേരിക്കൻ സമാധാനപദ്ധതി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഭാവി കരാറുകളുടെ അടിസ്ഥാനമാകണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ.യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും പുടിൻ. ലുഹാൻസ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഖേഴ്‌സൺ, സപ്പോറേഷ്യ പ്രദേശങ്ങൾ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും പുടിൻ വ്യക്തമാക്കി. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിലുള്ള സംഘം വരുന്ന […]

India

‘മാർക്ക് റൂട്ടിന്റെ പ്രതികരണം അടിസ്ഥാനരഹിതം’; നാറ്റോ സെക്രട്ടറി ജനറലിന്റെ പരാമർശം തള്ളി വിദേശകാര്യ മന്ത്രാലയം

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്ളാഡിമിർ പുടിനെ വിളിച്ച് യുക്രെയ്ൻ യുദ്ധത്തിന്റെ തന്ത്രം വിശദീകരിക്കാൻ ആവശ്യപ്പെട്ടെന്ന നാറ്റോ സെക്രട്ടറി ജനറലിന്റെ പരാമർശം തള്ളി വിദേശകാര്യ മന്ത്രാലയം. മാർക്ക് റൂട്ടിന്റെ പ്രതികരണം അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം. പ്രസ്താവനകൾ നടത്തുമ്പോൾ നാറ്റോ നേതൃത്വം കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരിക്കലും […]

World

ഇയര്‍ ഫോണ്‍ ചെവിയില്‍ ഇരിക്കുന്നില്ല, പുടിന് മുന്നില്‍ നാണം കെട്ടു; വീണ്ടും ‘പണി കിട്ടി’ പാകിസ്ഥാന്‍ പ്രധാനമന്ത്രി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ഇയര്‍ ഫോണ്‍ എന്നും ഒരു വില്ലനാണ്. മൂന്നു വര്‍ഷം മുന്‍പ്, ഉസ്‌ബെക്കിസ്ഥാനിലെ ചര്‍ച്ചയ്ക്കിടെ ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഷഹബാസിൻ്റെ വിഡിയോ വൈറലായിരുന്നു. ഇത്തവണ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ (എസ്സിഒ) ചര്‍ച്ചയിലാണ് പണി കിട്ടിയത്. റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ […]

World

‘പുടിന്‍ ഉടന്‍ മരിക്കും, യുദ്ധം അവസാനിക്കും’; വിവാദ പരാമര്‍ശവുമായി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാഡിമിർ പുടിൻ ഉടന്‍ മരിക്കുമെന്ന വിവാദ പരാമര്‍ശവുമായി യുക്രൈൻ പ്രസിഡന്‌റ് വ്ളാഡിമർ സെലന്‍സ്‌കി. പുടിന്‌റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നും പാരീസില്‍ വെച്ച് നടന്ന അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു. പുടിന്‌റെ ആരോഗ്യനിലയെക്കുറിച്ച് വ്യാപകമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം. ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവല്‍ മക്രോണുമായി […]

World

‘ഇനി ഞങ്ങളുടെ ഊഴം’; പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിൻ ഇന്ത്യയിലേക്ക് വരുന്നത്. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തേ പറ്റി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് അറിയിച്ചത്. എന്നാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനമെന്ന കാര്യം സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കിയിട്ടില്ല. തുടർച്ചയായ മൂന്നാം […]

India

റഷ്യൻ പ്രസിഡണ്ട്‌ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യയിലേക്ക്; തീയതി ഉടൻ പ്രഖ്യാപിക്കും

റഷ്യൻ പ്രസിഡണ്ട്‌ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കും. സന്ദർശനം ഉടൻ ഉണ്ടാകും എന്ന് സൂചന. സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കും. ജൂലൈയിൽ മോസ്‌കോയിൽ മോദിയും പുടിനും ചർച്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം […]

World

പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഉക്രെയ്‌നുമെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കാം; ഉത്തരവില്‍ ഒപ്പിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഉക്രെയ്നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്ന ഉത്തരവില്‍ ഒപ്പിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ 1,000-ാം ദിവസത്തിലാണ് പുടിന്‍ ഉത്തരവില്‍ ഒപ്പിട്ടത്. റഷ്യയ്ക്കുള്ളിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് അമേരിക്ക ഉക്രെയ്‌ന് അനുമതി നല്‍കിയതിന് പിന്നാലെയാണ് റഷ്യയുടെ സുപ്രധാന […]

World

‘പരിഭാഷയില്ലാതെ തന്നെ മനസിലാകുമല്ലോ’, മോദിയെ ചിരിപ്പിച്ച് പുടിന്‍

മോസ്‌കോ: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇന്നലെയാണ് നരേന്ദ്രമോദി റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയും ഉഭയകക്ഷി ചര്‍ച്ചയും നടത്തി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഗൗരവകരമായ ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ രസകരമായ ചില നിമിഷങ്ങളുമുണ്ടായി. മോദിക്ക് പരിഭാഷയില്ലാതെ തന്നെ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പുടിന്‍ […]

World

ഉപഗ്രഹഭേദ ആണവായുധങ്ങളുടെ പേരില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ യുഎസ് റഷ്യ തര്‍ക്കം

ഉപഗ്രഹഭേദ ആണവായുധങ്ങളുടെ പേരില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ യുഎസ് റഷ്യ തര്‍ക്കം. ബഹിരാകാശത്തെ ആണവായുധീകരിക്കുന്നതിനെതിരായ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യുഎസ് റഷ്യ ഏറ്റുമുട്ടല്‍. ബഹിരാകാശത്ത് ഉപയോഗിക്കാവുന്ന വിധത്തില്‍ ആണവായുധം വികസിപ്പിക്കാന്‍ റഷ്യയൊരുങ്ങുന്നതായി ആരോപിച്ച് അമേരിക്ക രംഗത്തെത്തിയതാണ് തര്‍ക്കത്തിന് വഴിവെച്ചത് . ബഹിരാകാശത്ത് ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ അമേരിക്കയുടെ പ്രമേയമാണ് ഐക്യരാഷ്ട്രസഭ […]