Keralam

‘എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രീതിയിലാണ് എസ് ഐ ആർ ക്രമീകരിച്ചിരിക്കുന്നത്’; തിരുവനന്തപുരം ജില്ലാ കളക്ടർ

എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന വിധമാണ് തീവ്രവോട്ടർ പട്ടിക പരിഷ്കരണം ക്രമീകരിച്ചതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ്. ബന്ധുക്കളുടെ വിവരങ്ങൾ വെച്ച് പട്ടിക പുതുക്കാൻ കഴിയും. അല്ലാത്ത ആളുകൾ മാത്രമാണ് രേഖകൾ ഹാജരാക്കേണ്ടതെന്നും ജില്ലാ കളക്ടർ പറഞ്ഞു. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നടന്നു വരുന്നു. ബിഎൽഒമാർ […]

Keralam

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ  www.sec.kerala.gov.in ലെ വോട്ടർസെർച്ച് (Voter search) ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ  തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.   വോട്ടർപട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർതിരിച്ചറിയൽ കാർഡ് […]

Keralam

കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണം; തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം

ബിഹാർ മാതൃകയിൽ കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന് തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. നിലവിലെ വോട്ടർ പട്ടികയിലും 2002ലെ വോട്ടർപട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപ്പിലാക്കുന്ന തീയതി പ്രഖ്യാപിക്കും. 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരാൻ ഇരിക്കെയാണ് മുഖ്യ […]

Keralam

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണം; നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചു. കഴിഞ്ഞമാസം ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യയ സുപ്രിംകോടതിയില്‍ ഒരു […]

Keralam

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; ‘ആശങ്ക വേണ്ട, യോഗ്യരായ എല്ലാവരും വോട്ടർ പട്ടികയിൽ ഉണ്ടാകും’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നതിൽ വോട്ടർമാക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എസ്ഐആറിൽ പുതിയ വോട്ടർപ്പട്ടിക തന്നെ തയ്യാറാക്കും. ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ബോധവത്കരണം നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തെരഞ്ഞെടുപ്പ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ പ്രവർത്തനം. ആളുകൾക്ക് സമഗ്ര പരിഷ്കരണവുമായി […]

Uncategorized

ബിഹാറിന് സമാനമായ SIR കേരളത്തിലും വേണം; സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി ബിജെപി നേതാവ്

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വനി ഉപാധ്യായ ആണ് ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിക്ക് എസ്‌ഐആര്‍ അനിവാര്യമെന്നും ഹര്‍ജിയിലുണ്ട്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന് പുറമെ […]

Keralam

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നായിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട […]

Keralam

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണം; കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ, 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള […]

India

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍: കേരളത്തിനുള്‍പ്പടെ കത്ത് നല്‍കി

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. അനധികൃത വോട്ടര്‍മാരെ ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെയാണ് പുതിയ നീക്കം. ബീഹാര്‍ മോഡല്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം രാജ്യത്താകെ നടപ്പാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. […]

India

‘വോട്ടർ സ്ലിപ്പ് വലിയ അക്ഷരങ്ങളിൽ പ്രിൻറ് ചെയ്യും’; വോട്ടർ പട്ടിക പരിഷ്കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടികയിൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിനുമാണ് പുതിയ പരിഷ്കാരങ്ങൾ. മരണ രജിസ്ട്രേഷൻ ഡാറ്റ ഇലക്ട്രൽ ഡാറ്റ ബേസുമായി ബന്ധിപ്പിക്കും. ഇതിലൂടെ മരിച്ചവരുടെ പേരുകൾ വോട്ടർപട്ടികയിൽ വേഗം നീക്കം ചെയ്യാൻ കഴിയും. വോട്ടർ സ്ലിപ്പിന്റെ ഡിസൈൻ പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വോട്ടർ […]