Keralam

പോറ്റിയും കൂട്ടരും കട്ടിളപ്പാളി അപ്പാടെ മാറ്റിയിട്ടില്ല, ചെമ്പുപാളികളില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്: നിര്‍ണായക മൊഴി നല്‍കി വിഎസ്എസ്‌സി ശാസ്ത്രജ്ഞര്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വിഎസ്എസ്ഇയിലെ ശാസ്ത്രജ്ഞരുടെ നിര്‍ണായക മൊഴി. കട്ടിളപ്പാളികള്‍ അപ്പാടെ മാറ്റിയിട്ടില്ലെന്നും യഥാര്‍ഥ പാളികള്‍ തന്നെയാണ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ എത്തിച്ചിരിക്കുന്നതെന്നുമാണ് കണ്ടെത്തല്‍. ചെമ്പുപാളികളില്‍ നിന്ന് വന്‍ അളവിലുള്ള സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് വിദഗ്ധ സംഘത്തിന്റെ മൊഴി. അറ്റകുറ്റപ്പണികള്‍ക്കായി കട്ടിളപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി തീര്‍ത്തും വ്യത്യസ്തമായ […]