
കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്കിങ് സേവനം തടസ്സപ്പെടും; തുക പിന്‍വലിക്കാനാവില്ല; മുന്നറിയിപ്പ്
തിരുവനന്തപുരം: 10 വര്‍ഷം പൂര്‍ത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) കണ്‍വീനര്‍ കെ എസ് പ്രദീപ്. 57 ലക്ഷം അക്കൗണ്ടുകള്‍ കെവൈസി കാലാവധി കഴിഞ്ഞവയായി കേരളത്തിലുള്ളതായാണ് കണക്ക്. സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരുമിത്. […]