Keralam

എന്റെ പിതാവ് മരിച്ചപ്പോൾ തോന്നിയതെന്തോ അതിപ്പോൾ തോന്നുന്നു, ഇവിടെ കുട്ടികൾക്ക് പിതാവിനെ മാത്രമല്ല, മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടു: രാഹുൽ ​ഗാന്ധി

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമെന്ന് രാഹുൽ ​ഗാന്ധി. തന്റെ പിതാവ് മരിച്ചപ്പോൾ തനിക്ക് തോന്നിയ അതേ വികാരമാണ് ഇപ്പോൾ തോന്നുന്നതെന്നും വയനാട്ടിലെ കുട്ടികൾക്ക് പലർക്കും പിതാവിനെ മാത്രമല്ല, അവരുടെ മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടുവെന്നും അവരുടെ വേദന വളരെ വലുതാണെന്നും രാഹുൽ ​ഗാന്ധി വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത് തന്നെ […]

No Picture
Keralam

കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും, സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അത് ലഭ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, […]

Keralam

നാടിനെ വിറപ്പിച്ച ദുരന്തത്തിന്റെ ശേഷിപ്പായി ചാലിയാര്‍ പുഴ; ഇന്നലെയും ഇന്നുമായി പുഴയില്‍ നിന്ന് കണ്ടെടുത്തത് 70 മൃതദേഹങ്ങള്‍

നാടിനെ വിറപ്പിച്ച ദുരന്തത്തിന്റെ ശേഷിപ്പായി ഒഴുകുകയാണ് ചാലിയാര്‍ പുഴ. ഇന്നും ഇന്നലെയുമായി ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെടുത്തത് 70 മൃതദേഹങ്ങളാണ്. ചിന്നി ചിതറിയ ശരീരഭാഗങ്ങളില്‍ പ്രിയപ്പെട്ടവരെ തെരഞ്ഞെത്തുന്നവരുടെ കണ്ണുനീര്‍ ഉള്ളലിപ്പിക്കുകയാണ്.  ഓരോ 15 മിനിറ്റിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ചാലിയാറില്‍ നിന്ന് ആംബുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹവും ശരീരാവശിഷ്ടവും ഏറ്റുവാങ്ങേണ്ടി […]

Keralam

ഉരുൾപൊട്ടൽ ; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും നാളെ വയനാട്ടിലെത്തും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്നാണ് സന്ദർശനം നാളത്തേക്ക് ക്രമീകരിച്ചിരിക്കുന്നത്. വയനാട്ടിൽ രക്ഷാദൗത്യം തു‍ടരുകയാണ്. കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. […]

Keralam

നടുക്കുന്ന ദുരന്തം; വയനാട്ടിൽ ഉരുൾപൊട്ടലിൽ 113 മരണം

കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല. ഉരുൾപൊട്ടലിൽ മരണസംഖ്യ മരണം 113 ആയി. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു. 22 പുരുഷൻമാരും 19 സ്ത്രീകളും മരിച്ചു. നിലമ്പൂരിൽ 33 മൃതദേഹങ്ങളും, 19 ശരീരഭാഗങ്ങളും വിംസിൽ 11 മൃതദേഹങ്ങളും ബത്തേരി […]

Keralam

വയനാട് ദുരന്തം ; മരണ സംഖ്യ 50 ലേക്ക് നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നു

മാനന്തവാടി : വയനാട്ടിലെ ഉരുൾപൊട്ടലിൽ പെട്ട് മരിച്ചവരുടെ എണ്ണം 47 ആയി. നൂറുകണക്കിന് ആളുകൾ പ്രദേശത്ത് കുടങ്ങിക്കിടക്കുന്നുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. പരുക്കേറ്റവരിൽ ചികിത്സയിൽ കഴിയുന്നവരും കുടുങ്ങിക്കിടക്കുന്നവരുമായി നിരവധി പേരാണുള്ളത്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ വരും മണിക്കൂറുകളിൽ വർധിക്കുമെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് 50 ൽ അധികം വീടുകൾ […]