Keralam

വയനാട് ദുരന്തം: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തുടരുന്ന നാലം​ഗ മന്ത്രി തല ഉപ സമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. ഓൺ ലൈനായാണ് യോ​ഗം നടക്കുക. രാവിലെ 11മണിക്ക് യോ​ഗം നടക്കും. യോ​ഗത്തിൽ ചീഫ് സെക്രട്ടറി പങ്കെടുക്കുന്നുണ്ട്. ജില്ല […]

Keralam

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകളെ മുഴുവനും കണ്ടെത്താനാവില്ല: ഐഎസ്ആര്‍ഒ മേധാവി

ബംഗലൂരു: ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍, അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകളെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണമായും കണ്ടെത്താനാകില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബഹിരാകാശം അടിസ്ഥാനമാക്കിയുള്ള സെന്‍സറുകള്‍ക്ക് അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട വസ്തുക്കള്‍ കണ്ടെത്തുന്നതിന് പരിധിയുണ്ടെന്നും ഡോ. സോമനാഥ് കൂട്ടിച്ചേര്‍ത്തു. ഐഎസ്ആര്‍ഒ ഇന്‍സ്റ്റാഗ്രാമില്‍ #asksomanatisro എന്ന പേരില്‍ സംഘടിപ്പിച്ച ഔട്ട്‌റീച്ച് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു […]

Keralam

ദുരന്ത ഭൂമിയിൽ മോഷ്ടാക്കൾ വിലസുന്നു: രക്ഷാപ്രവർത്തകരെന്ന വ്യാജേനെ എത്തി കവർച്ച; മുന്നറിയിപ്പ് നൽകി പോലീസ്

വയനാട് ഉരുൾപൊട്ടലിൽ ഒരു നാട് മുഴുവൻ മനുഷ്യസാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ‌ ഇത് മുതലെടുത്ത് ചിലർ കവർച്ചക്കായി എത്തുന്നുവെന്ന് പോലീസ്. ദുരന്തഭൂമിയിൽ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് മേപ്പാടി പോലീസ് മുന്നറിയിപ്പ് നൽകി. ദുരന്തത്തിൽ ജീവൻ‍ പൊലിഞ്ഞവരുടെ അവശേഷിപ്പുകൾ‌ കവർച്ച ചെയ്യാനായാണ് ഇവരെത്തുന്നത്. രക്ഷാപ്രവർത്തകരെന്ന വ്യാജേനെയാണ് മോഷ്ടാക്കൾ ദുരന്തഭൂമിയിലേക്ക് കടന്നുകൂടുന്നത്. മനുഷ്യശരീരങ്ങൾക്കായി […]

Keralam

വയനാടിന് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ച് നൽകും

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്കു പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിരവധിപേർ രംഗത്ത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. പ്രതിപക്ഷ നേതാവ് വി.ഡി.‌സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറ‍ഞ്ഞു. വി.ഡി.സതീശന്‍ നേരിട്ടു ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. വ്യാഴാഴ്‌ച വയനാട്ടിലെത്തിയ ലോക്‌സഭ […]

Keralam

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സൂചിപ്പാറയില്‍ കുടുങ്ങിയ 3പേരെയും രക്ഷപ്പെടുത്തി

വയനാട് ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 3 പേര്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങി. നിലമ്പൂര്‍ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിന്‍ തുടങ്ങിയവരാണ് കുടുങ്ങിയത്. കോസ്റ്റ്ഗാര്‍ഡും വനംവകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി മൂവരെയും വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി. സൂചിപ്പാറ ബേസ് ക്യാമ്പിലെത്താന്‍ 2 […]

Keralam

ദുരന്ത സ്ഥലങ്ങളില്‍ അനാവശ്യ സന്ദര്‍ശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്ത സ്ഥലങ്ങളില്‍ അനാവശ്യ സന്ദര്‍ശനം നടത്തുന്ന ഡിസാസ്റ്റർ ടൂറിസത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്തമുണ്ടായ സ്ഥലം കാണാന്‍ പലരും വരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ദുരന്തം നടന്ന സ്ഥലം കണ്ടിട്ട് […]

Keralam

‘എനിക്ക് കുട്ടികളില്ല, ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’; അഭ്യര്‍ഥനയ്ക്ക് മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ തയ്യാറായി നിരവധിപ്പേര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പലരും സന്നദ്ധത അറിയിക്കുന്നത്. മന്ത്രി വീണാ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരം അഭ്യര്‍ഥന കമന്റുകളായി വന്നിരുന്നു. ‘മാഡം, എല്ലാവരും നഷ്ടപ്പെട്ട മക്കള്‍ ഉണ്ടേല്‍ ഒരാളെ ഞാന്‍ നോക്കാം. എനിക്ക് തന്നോളൂ. എന്റെ മക്കളുടെ കൂടെ […]

Keralam

സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടു; അത്യാധുനിക റഡാറുകൾ ഇന്ന് വയനാട്ടിലെത്തും

കോഴിക്കോട്: ദുരന്തഭൂമിയിലെ ആഴത്തിലുള്ള തെരച്ചിലിനായി സൈന്യം അത്യാധുനിക റഡാറുകൾ എത്തിക്കുന്നു. നോർത്തേൺ കമാൻഡിൽ നിന്നുള്ള ഒരു സേവർ റഡാറും ഡൽഹിയിലെ തിരംഗ മൗണ്ടൻ റെസ്‌ക്യു ഓർഗിൽ നിന്നുള്ള നാല് റീക്കോ റഡാറുകളുമാണ് എത്തുന്നത്. ഇന്ത്യൻ എയർ ഫോഴ്‌സ് വിമാനത്തിലാണ് ഇത് എത്തിക്കുക. വിദഗ്‌ധരായ പ്രവർത്തകരും ഒപ്പമെത്തും. സംസ്ഥാന സർക്കാരിന്‍റെ അഭ്യർഥന […]

Keralam

മരണസംഖ്യ 340 ആയി; കണ്ടെത്താനുള്ളത് 218 പേരെ; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും

കല്‍പ്പറ്റ: വയനാട് ദുരന്തഭൂമിയില്‍ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ പരിശോധന ആരംഭിച്ചു. ദുരന്തത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറു മേഖലകളായി തിരിച്ചാണ് തിരച്ചില്‍. ഓരോ സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. മുണ്ടക്കൈ, ചൂരല്‍മല, വെള്ളാര്‍മല സ്‌കൂള്‍, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന. ചാലിയാര്‍ പുഴയിലും […]

Keralam

റഡാര്‍ പരിശോധനയില്‍ ജീവസാന്നിധ്യം; മുണ്ടക്കൈയില്‍ മണ്ണുമാറ്റി പരിശോധന; പ്രതീക്ഷ

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ നാലാം ദിനവും എവിടെയെങ്കിലും ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. പരിശോധനയ്ക്കിടെ മുണ്ടക്കൈയില്‍ നിന്ന് പ്രതീക്ഷയുണര്‍ത്തുന്ന ഒരു സിഗ്‌നല്‍ റഡാറില്‍ ലഭിച്ചു. മണ്ണിനടിയില്‍ ഏതെങ്കിലും തരത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന റഡാര്‍ പരിശോധനയ്ക്കിടെയാണ് പ്രതീക്ഷയുണര്‍ത്തുന്ന സിഗ്‌നല്‍ ലഭിച്ചത്. ഇത് മനുഷ്യജീവന്‍ തന്നെ ആകണമെന്നില്ലെങ്കിലും പ്രതീക്ഷയോടെ […]