Keralam

പെയ്തത് കനത്ത മഴ, തിങ്കളാഴ്ചയും ദുരന്തഭൂമിയ്ക്ക് സമീപത്ത് മണ്ണിടിഞ്ഞു, തിരിച്ചറിയാന്‍ കഴിയാതെ മൃതദേഹങ്ങള്‍

മേപ്പാടിയില്‍ തിങ്കളാഴ്ച പെയ്തത് 202 മില്ലിമീറ്റര്‍ മഴ. മേപ്പാടിയിലെ വെള്ളരിമല വില്ലേജിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. കള്ളാടി, പുത്തുമല എന്നിവിടങ്ങളില്‍ 200 മില്ലി മീറ്ററിലധികം മഴയാണ് കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയത്. മേലേമുണ്ടക്കൈ പുഞ്ചിരിമുട്ടത്ത് 2019ല്‍ ഉരുള്‍പൊട്ടലുണ്ടായയിടത്ത് തിങ്കളാഴ്ച രാവിലെ വീണ്ടും മണ്ണിടിഞ്ഞിരുന്നിരുന്നു. ഇത് പ്രദേശവാസികള്‍ക്ക് ആശങ്കയുമ്ടാക്കിയിരുന്നു. […]

Keralam

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ […]

Keralam

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും; താത്കാലിക പാലം നിര്‍മിക്കും; ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല

വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി സൈന്യവും രംഗത്ത്. 225 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനമാനിച്ചാണ് സൈന്യമെത്തിയത്. മദ്രാസില്‍ നിന്നുള്ള സെക്കന്‍ഡ് ഇന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ 122 പേരടങ്ങുന്ന സംഘവും കോഴിക്കോടും കണ്ണൂരില്‍ നിന്നുമുള്ള സൈനികരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നിലവിലുള്ള രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കാനാണ് […]

Keralam

‘വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തും’; കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ സ്റ്റേഷനുകളിലും അലേർട്ട് നൽകിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ് ടീമുകൾ കേരളത്തിന് പുറത്ത് നിന്നും എത്തും. എല്ലാ കേന്ദ്ര സേനകളോടും ഇടപെടാൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിൻ്റെ പ്രതിനിധി വയനാട്ടിലേക്ക് ഉടനെത്തുമെന്നും ആരെന്ന് സംബന്ധിച്ചടക്കം […]