Keralam

‘വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദന: കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃക’: മുഖ്യമന്ത്രി

വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷപ്രവർത്തനത്തിന് കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്എപി, കെഎപി പോലീസ് അംഗങ്ങളുടെ പാസിങ് ഔട്ട്‌ പരേഡിൽ പ്രസംഗിക്കുക ആയിരുന്നു മുഖ്യമന്ത്രി. കേരള പോലീസിന്റെ കരുതൽ നാട് മുൻപും അനുഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള […]

Keralam

‘കുട്ടികളുടെ പഠനം ഉടൻ പുനരാരംഭിക്കും, സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കും’; മന്ത്രി വി ശിവൻകുട്ടി

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കൽ ദുഷ്ക്കരമാണെന്നും താൽക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങ് നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളുടെ പ്രിൻ്റിങ് ആരംഭിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത […]

Keralam

‘വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കും,മാതൃകാ സ്കൂൾ ആക്കും’; വി ശിവൻകുട്ടി

വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്‌കൂൾ പുനർനിർമ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ നിർമിക്കുക. വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും. സ്കൂൾ നിർമ്മാണത്തിനായി വിവിധ വ്യക്തികളെ സ്ഥാപനങ്ങളും […]

Keralam

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ

‘റീ ബിൽഡ് വയനാടി’നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ […]

Keralam

ഏഴാം നാള്‍ അവര്‍ ഒന്നിച്ചു മടങ്ങി; അന്തരീക്ഷത്തില്‍ സര്‍വമത പ്രാര്‍ഥനകള്‍; കുഴികള്‍ക്ക് മുന്നില്‍ അടയാള കല്ലുകള്‍

കല്‍പ്പറ്റ: മണ്ണില്‍ പുതഞ്ഞുപോയ നാട്ടില്‍, ജാതിമത ഭേദമില്ലാതെ അവര്‍ മണ്ണിനോട് ചേര്‍ന്നു. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളുമാണ് സംസ്‌കരിച്ചത്. പുത്തുമലയിലേക്ക് നടപടികള്‍ പൂര്‍ത്തിയാക്കി എത്തിച്ചപ്പോള്‍ നാടാകെ ഒന്നാകെ വിട നല്‍കാന്‍ എത്തി. വിവിധ മതങ്ങളുടെ പ്രാര്‍ഥനകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് […]

World

വയനാട് ദുരന്തബാധിതരെ ചേർത്തുപിടിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹം; കമ്യുണിറ്റി നേതാക്കൾ യോഗം ചേർന്നു

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹം വിപുലമായ പരിപാടികളുമായി രംഗത്ത്. ഇന്ത്യൻ എംബസിക്ക് കീഴിലെ ജീവകാരുണ്യ സംഘടനയായ ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറ(ഐ.സി.ബി.എഫ്)ത്തിന്റെ നേതൃത്വത്തിൽ വിവിധ അപ്പെക്സ് ബോഡികളും പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുക. ഇതിന്റെ ഭാഗമായി […]

Keralam

വയനാട് ഉരുൾപൊട്ടൽ: ‘സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരും’; L3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും

വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തു. ദുരന്ത മേഖലയിലെ തിരച്ചിൽ ഊർജ്ജതമാക്കാൻ യോ​ഗത്തിൽ തീരുമാനിച്ചു. സഹായം ലഭ്യമാകാൻ […]

Keralam

മുണ്ടക്കൈ ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും;അഖിലേന്ത്യാ കിസാൻ സഭ

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അഖിലേന്ത്യാ കിസാൻ സഭ. എഐകെഎസും കേരള കർഷക സംഘവും (കേരളത്തിലെ എഐകെഎസ് സംസ്ഥാന കമ്മിറ്റി) ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സംഭാവന ചെയ്യും. കൂടാതെ തമിഴ്‌നാട്ടിലെ സെൻട്രൽ കിസാൻ കമ്മിറ്റി അംഗങ്ങൾ അഖിലേന്ത്യാ […]

Keralam

‘പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണം; ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ട്’: വിഡി സതീശൻ

വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനി ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്ക് എല്ലാവർക്കും ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ആവശ്യമായ എല്ലാ പരിശോധനകളും നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയുള്ള വാണിംഗ് സിസ്റ്റം ഉണ്ടാക്കണമെന്നും […]

Keralam

വനത്തിൽ അകപ്പെട്ട രക്ഷാപ്രവർത്തകരെ രക്ഷിച്ച് NDRF സംഘം; കണ്ടെത്തിയ ഒരു മൃതദേഹം എയർ ലിഫ്റ്റ് ചെയ്തു

വനത്തിൽ അകപ്പെട്ട രക്ഷാപ്രവർത്തകരെ രക്ഷിച്ച് എൻ ഡി ആർ എഫ് സംഘം. ഇന്നലെയാണ് കാന്തമലയിൽ രക്ഷാപ്രവർത്തനത്തിന് പോയ 18 അംഗ സംഘം കുടുങ്ങിയത്. ഇവർ കണ്ടെത്തിയ ഒരു മൃതദേഹം എയർ ലിഫ്റ്റ് ചെയ്തു. പോത്തുകൽ ഇരുട്ടുകുത്തിൽ നിന്ന് വനത്തിൽ തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തിൽ കുടുങ്ങിയിരുന്നത്. […]