Keralam

സര്‍ക്കാരിന്‍റെ പൊതുപരിപാടികള്‍ മാറ്റിവെച്ചു ; എല്ലാ സന്നാഹവും വയനാട്ടിലേക്കെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തിൽ 43 പേരാണ് മരിച്ചത്. വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈയിലുണ്ടായത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ, […]

Keralam

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും; താത്കാലിക പാലം നിര്‍മിക്കും; ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല

വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി സൈന്യവും രംഗത്ത്. 225 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനമാനിച്ചാണ് സൈന്യമെത്തിയത്. മദ്രാസില്‍ നിന്നുള്ള സെക്കന്‍ഡ് ഇന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ 122 പേരടങ്ങുന്ന സംഘവും കോഴിക്കോടും കണ്ണൂരില്‍ നിന്നുമുള്ള സൈനികരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നിലവിലുള്ള രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കാനാണ് […]

Keralam

രാഹുൽ ഗാന്ധി വായനാട്ടിലെത്തും ; ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായേക്കും

വയനാട്ടിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്നോ നാളെയോ വയനാട്ടിലേക്ക് തിരിക്കും, പ്രിയങ്ക ഗാന്ധിയും ഒപ്പം ഉണ്ടായേക്കും. തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്മായും സംസാരിച്ചു. വയനാട്ടിലേക്ക് കരസേന ഇതിനോടകം […]

Keralam

പെരുവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി, രാത്രി ദുരന്തത്തിന്‍റെ ഞെട്ടലില്‍ വയനാട്; മരണം 41 ആയി

കല്‍പ്പറ്റ: കനത്ത മഴ പെയ്‌തെങ്കിലും രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഉള്ളുലയ്ക്കുന്ന ദുരന്തവാര്‍ത്തയാകുമെന്ന് വയനാട്ടുകാര്‍ തീരെ പ്രതീക്ഷിച്ചില്ല. അര്‍ധരാത്രിയില്‍ ഉറക്കത്തിനിടെ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും കവര്‍ന്നെടുത്തത് വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ നിരവധി ജീവനുകളെയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല […]

Keralam

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ വയനാട്ടിൽ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട്ടിൽ. വയനാട്ടിൽ ആറിടങ്ങളിൽ അതിതീവ്ര മഴ പെയ്‌തുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തേറ്റമല, മക്കിയോട്, തവിഞ്ഞാൽ, ആലാറ്റിൽ, വട്ടോളി, കുഞ്ഞോം ഭാഗങ്ങളിൽ തീവ്രമഴ രേഖപ്പെടുത്തി. സംസ്ഥാനത്തെ 45 ഇടങ്ങളിൽ ഇന്നലെ 100 മില്ലിലിറ്ററിന് മുകളിൽ […]

Keralam

കാലവർഷം ശക്തം; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്: ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. വയനാട് ജില്ലയിൽ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാല്‍ പനമരം […]

Sports

രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതാനൊരുങ്ങി മലയാളി സഹോദരിമാർ

രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതാനൊരുങ്ങി മലയാളി സഹോദരിമാർ. ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള യു.എ.ഇ. ടീമിലാണ് മലയാളികളായ സഹോദരങ്ങള്‍ കളിക്കാനൊരുങ്ങുന്നത്. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ റിതികാ രജിത്, റിനിതാ രജിത്, റിഷിതാ രജിത് എന്നിവരാണ് ഒരു വീട്ടില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നത്. യു.എ.ഇ.യില്‍ ബിസിനസ് നടത്തുന്ന ബത്തേരി […]

Keralam

‘മാവോയിസം കേരളത്തെ ബാധിക്കുന്ന ക്യാൻസർ’; മാവോയിസ്റ്റുകൾക്കെതിരെ വയനാട്ടിൽ പോസ്റ്ററുകൾ

മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ പോസ്റ്ററുകൾ. ഗ്രാമങ്ങളിൽ ബോംബുകൾ സ്ഥാപിക്കുന്നത് നിർത്തണമെന്ന് പോസ്റ്ററിൽ ആവശ്യം. മാവോയിസ്റ്റുകളെ പോലെ മാവോയിസ്റ്റ് അനുകൂലികളും കേരളത്തിന് ആപത്തെന്ന് പോസ്റ്ററിൽ വിമർശനം ഉണ്ട്. മക്കിമലയിൽ ബോംബ് കണ്ടെത്തിയതിനുശേഷമാണ് മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 2025 ഓടെ കേരളത്തെ മയക്കുമരുന്ന് ഹബ്ബ് ആക്കി മാറ്റാൻ മാവോയിസ്റ്റ് ശ്രമമെന്ന് […]

Keralam

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം ; യുവാവിന് ഗുരുതരപരിക്ക്

കല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു ആക്രമണം. വീട്ടില്‍ നിന്ന് രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. വീടിന് ഏകദേശം അഞ്ഞൂറ് മീറ്റര്‍ അകലെവച്ചായിരുന്നു വിജയനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ […]

Business

ഡെൻമാർക്കിനെ മയക്കി വയനാടൻ റോബസ്റ്റ കാപ്പി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ കാപ്പിരൂചികള്‍ സംഗമിക്കുന്ന വേള്‍ഡ് ഒഫ് കോഫിയുടെ കോപ്പന്‍ഹേഗന്‍ എഡിഷനില്‍ കേരളത്തില്‍ നിന്നുള്ള വയനാടന്‍ റോബസ്റ്റ കാപ്പിക്ക് മികച്ച സ്വീകരണം. ആദ്യമായാണ് രാജ്യാന്തര വേദിയില്‍ വയനാടന്‍ റോബസ്റ്റ കോഫി അവതരിപ്പിക്കപ്പെട്ടത്. കേരളത്തിന്‍റെ തനതുരുചിയില്‍ കാപ്പിക്ക് അന്താരാഷ്‌ട്ര വിപണി കണ്ടെത്താന്‍ സാധിക്കുമെന്നതിന്‍റെ തെളിവാണ് ജൂണ്‍ 27 മുതല്‍ 29 […]