‘വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കും’: വീണാ ജോർജ്
വയനാട്ടിൽ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 83ആയി. വയനാട് ചൂരൽമലയിൽ പള്ളിയിലും മദ്രസിലും താല്‍കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടാതെ ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. […]
