Keralam

ചൂരൽമലയിൽ പുതിയ പാലം കൂടുതൽ ഉറപ്പോടെ നിർമിക്കും; 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം നൽകി ധനമന്ത്രി

വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നും മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമ്മിക്കുന്നത്‌.ഇനിയൊരു […]

Keralam

വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം; നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് […]

Keralam

നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മാനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മാനുവിന്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.  പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. […]

Keralam

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് […]

Keralam

വയനാട് ഫണ്ട് അടച്ചില്ല; തൃശൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തു

തൃശൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾക്കെതിരെയും പ്രസിഡന്റുമാർക്കെതിരെയും കൂട്ട നടപടി. വയനാട് ഫണ്ട് അടയ്ക്കാത്ത തിരുവില്ലാമല, കുഴൂർ, പൊയ്യ, വരവൂർ, താന്ന്യം, അതിരപ്പിള്ളി, ചൊവ്വന്നൂർ, ദേശമംഗലം മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തു. പലതവണ അറിയിച്ചിട്ടും നിരുത്തരവാദിത്തപരമായി മണ്ഡലം കമ്മിറ്റികൾ പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള വി കെ ശ്രീകണ്ഠൻ […]

Keralam

ന്യായമായ പ്രതീക്ഷ കേരളത്തിനുണ്ടായിരുന്നു; ബജറ്റ് നിരാശാജനകമെന്ന് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: 2025ലെ കേന്ദ്ര ബജറ്റില്‍ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാഷ്ട്രീയമായി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അനുവദിച്ചുവെന്നതാണ് ബജറ്റില്‍ പൊതുവെ കാണുന്നത്. എല്ലാവരോടും തുല്യസമീപനമല്ല ഉണ്ടായത്. കേരളത്തിന് ന്യായമായ ചില ആവശ്യങ്ങളുണ്ടായിരുന്നു. കേരളത്തിന് നല്ലതോതില്‍ സാമ്പത്തികമായി വെട്ടിക്കുറവ് ഉണ്ടായെന്നും ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ […]

Uncategorized

ബോംബ് വച്ച് തകർക്കും; വയനാട് വെറ്ററിനറി കോളേജിന് ബോംബ് ഭീഷണി

വയനാട് വെറ്ററിനറി കോളേജിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഇ -മെയിൽ വന്നത്. ഡോഗ്സ്ക്വാഡും ബോംബുസ്ക്വാഡും തണ്ടർബോൾട്ടും കോളേജിൽ പരിശോധന നടത്തി. വൈസ് ചാൻസലർ ഡോക്ടർ അനിൽ, രജിസ്ട്രാർ എന്നിവർക്ക് ഈമെയിൽ എത്തിയത് 7 38ന്. എട്ടുമണിയോടെയാണ് ഇവരുടെ ശ്രദ്ധയിൽ സന്ദേശം പെടുന്നത്. അഫ്സൽ […]

Keralam

വയനാട്ടിലെ കടുവാഭീതി: വനം വകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്

വയനാട്ടിലെ കടുവാഭീതിയില്‍ വനംവകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്. പഞ്ചാരക്കെല്ലിയില്‍ നടത്തേണ്ട തുടര്‍ നിരീക്ഷണങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.സംസ്ഥാനത്തെ വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള പൊതു പരിപാടികളും അജണ്ടയില്‍. വനമന്ത്രിയുടെ ചേമ്പറില്‍ ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പഞ്ചാരക്കുഴിയിലെ കടുവാക്രമണത്തിന് പിന്നാലെയാണ് വനംവകുപ്പിന്റെ ഉന്നതല യോഗം ചേരുന്നത്. പഞ്ചാരക്കുഴിയില്‍ […]

Keralam

എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി; വിഷമിക്കണ്ട, ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞുവെന്ന് കുടുംബം

ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി. 20 മിനിറ്റോളം പ്രിയങ്ക ഡിസിസി ട്രഷററുടെ കുടുംബവുമായി സംസാരിച്ചു. മകന്‍ വിജേഷും മരുമകള്‍ പത്മജയും മൂന്ന് മക്കളും മാത്രമാണ് പ്രിയങ്കയ്‌ക്കൊപ്പം അടച്ചിട്ട മുറിയില്‍ ഉണ്ടായിരുന്നത്. എന്‍ എം വിജയന്റെ കത്ത് പ്രിയങ്ക ഗാന്ധി തര്‍ജ്ജമ […]

Keralam

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണം; യുവാവിന് പരുക്ക്

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. 12 മണിയോടെയാണ് സംഭവം. സ്വകാര്യ എസ്സ്റ്റേറ്റിലാണ് സംഭവം. വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ​ഗുരുതരമല്ല. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീത്. പുലി ചാടി വന്ന് […]