Keralam

എന്‍എം വിജയന്റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ കേസ്; ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. മുന്‍ ഡിസിസി ട്രഷറര്‍ കെ കെ ഗോപിനാഥനും അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് പി വി […]

Keralam

എൽഡിഎഫ് മെമ്പർ യുഡിഎഫിന് വോട്ട് ചെയ്തു; വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കിയ അംഗം പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. 23 അംഗ ഭരണസമിതിയില്‍ പതിനൊന്ന് വീതം യുഡിഎഫും എല്‍ഡിഎഫും ഒരു ബിജെപിയുമാണ് കക്ഷി നില. ജെഡിഎസില്‍ നിന്ന് പുറത്താക്കിയ ബെന്നി ചെറിയാന്‍ ആണ് അവിശ്വാസപ്രമേയത്തെ […]

Keralam

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; മന്ത്രിസഭായോഗം ജനുവരി ഒന്നിന് ചേരും

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം ചർച്ച ചെയ്യാനുള്ള മന്ത്രിസഭായോഗം ജനുവരി ഒന്നിന് ചേരും. എംടി വാസുദേവൻ നായരുടെ മരണത്തെ തുടർന്നാണ് ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം മാറ്റിവെച്ചത്. മുണ്ടക്കൈ പുനരധിവാസ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകും. മാത്രമല്ല പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേകസമിതി രൂപീകരിക്കുന്ന സുപ്രധാന തീരുമാനവും മന്ത്രിസഭായോഗത്തിൽ കൈക്കൊളളും. […]

Keralam

വയനാട്ടില്‍ നടത്താനിരിക്കുന്ന ‘ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍’ പാര്‍ട്ടി തടഞ്ഞ് ഹൈക്കോടതി

വയനാട്ടിൽ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു. പരിസരവാസികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും […]

Keralam

വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി; ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു

വയനാട്ടിലെ മാനന്തവാടി കുടൽകടവിൽ, ടൂറിസ്റ്റുകളുടെ പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ മർദ്ദിച്ചതായി. ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഇതിൽ ഇടപെട്ട പ്രദേശവാസിയായ മാതനെ റോഡിലൂടെ വലിച്ചിഴച്ചു. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച കുടൽകടവ് സ്വദേശി മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. മലപ്പുറത്ത് […]

Keralam

ചൂരൽമല – മുണ്ടക്കൈ ദുരന്തം; രാഷ്ട്രീയം കളിക്കുന്നത് ദുഃഖകരം, പ്രിയങ്ക ഗാന്ധി എം പി

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത് അതിൽ ആരും രാഷ്ട്രീയം കാണരുത്. എല്ലാവരും മനുഷ്യരാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദർശിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ മുഖം […]

Keralam

വയനാട് മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ

അസൗകര്യങ്ങളുടെ നടുവിലായ വയനാട് മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. 24 IMPACT . വയനാട് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ പരാതികൾ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. […]

Keralam

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് തോൽപ്പെട്ടിയിൽ കുടിലുകൾ പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. വനംവകുപ്പ് നടപടിയിൽ തോൽപ്പെട്ടി റേഞ്ച് ഓഫീസിനു മുന്നിൽ ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് […]

Keralam

‘പ്രിയ സഹോദരീ സഹോദരന്‍മാരെ, ഈ വിജയം നിങ്ങളുടേത്; വയനാടിന്റെ ശബ്ദമാകും’; നന്ദി അറിയിച്ച് പ്രിയങ്ക

ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ റെക്കോര്‍ഡ് വിജയം സമ്മാനിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ട്. ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടെതുമാണെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. പ്രിയപ്പെട്ട വയനാട്ടിലെ സഹോദരി, സഹോദരന്‍മാരെ എന്ന് സംബോധന ചെയ്താണ് പ്രിയങ്കയുടെ കുറിപ്പ് തുടങ്ങുന്നത്. […]

Keralam

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. അധികാരത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ഹർത്താൽ മാത്രമാണോ ഏക […]