Keralam

വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് കടുവ ആക്രമണം. ഒരു സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീ ആണ് മരിച്ചത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയതാണ് രാവിലെ. ഇന്ന് രാവിലെയാണ് കടുവ ആക്രമണം ഉണ്ടായത്. ​ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് […]

Keralam

എന്‍ എം വിജയന്റെയും മകന്റേയും ആത്മഹത്യ: ഐസി ബാലകൃഷ്ണനെ ചോദ്യം ചെയ്യുന്നു: നിയമപരമായി നേരിടുമെന്ന് എംഎല്‍എ

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റേയും ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നു. കല്‍പ്പറ്റ പുത്തൂര്‍ വയല്‍ AR ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. നിയമപരമായി നേരിടുമെന്ന് ഐസി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ആത്മഹത്യപ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഏതന്വേഷണത്തെയും നേരിടാമെന്ന് തീരുമാനമെടുത്ത് […]

Keralam

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയില്‍ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ആത്മഹത്യയും മൂന്ന് അനുബന്ധ കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പത്രോസ് താളൂര്‍, സായൂജ്, ഷാജി എന്നിവര്‍ നല്‍കിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യ പ്രേരണ കേസില്‍ ഐസി ബാലകൃഷ്ണന്‍, എന്‍ഡി […]

Keralam

ഒളിവിലാണെന്ന പ്രചാരണം വ്യാജമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ.

ഒളിവിലാണെന്ന പ്രചാരണം വ്യാജമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് കർണാടകയിലാണ് ഉള്ളതെന്നും ഉടൻ വയനാട്ടിൽ തിരിച്ചെത്തുമെന്നും ഐ സി ബാലകൃഷ്ണന്റെ വീഡിയോ സന്ദേശം. സുഹൃത്തിൻറെ മകളുടെ വിവാഹത്തിനായി ബാംഗ്ലൂരിൽ പോയതാണ്. ഒളിവിൽ പോയി എന്നുള്ള പ്രചാരണം ശരിയല്ല.ജനപ്രതിനിധി എന്ന നിലയിൽ ഒളിച്ചോടേണ്ട ആളല്ല […]

Keralam

മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം: ഒറ്റക്ക് നീങ്ങാന്‍ മുസ്ലിം ലീഗ്; സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അതൃപ്തി

മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ ഒറ്റക്ക് നീങ്ങാന്‍ മുസ്ലിം ലീഗ്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളാണ് മുസ്ലീം ലീഗിന് അതൃപ്തിക്ക് ഇടയാക്കിയത്.കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം ദുരിത ബാധിതര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചു നല്‍കും എന്നതാണ് ലീഗിന്റെ പ്രഖ്യാപനം.സര്‍ക്കാരുമായി യോജിച്ച് നിര്‍മിക്കാമെന്നായിരുന്നു ആലോചന.എന്നാല്‍ പുനരധിവാസത്തിന് സര്‍ക്കാര്‍ […]

Keralam

എന്‍എം വിജയന്റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ കേസ്; ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. മുന്‍ ഡിസിസി ട്രഷറര്‍ കെ കെ ഗോപിനാഥനും അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് പി വി […]

Keralam

എൽഡിഎഫ് മെമ്പർ യുഡിഎഫിന് വോട്ട് ചെയ്തു; വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കിയ അംഗം പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. 23 അംഗ ഭരണസമിതിയില്‍ പതിനൊന്ന് വീതം യുഡിഎഫും എല്‍ഡിഎഫും ഒരു ബിജെപിയുമാണ് കക്ഷി നില. ജെഡിഎസില്‍ നിന്ന് പുറത്താക്കിയ ബെന്നി ചെറിയാന്‍ ആണ് അവിശ്വാസപ്രമേയത്തെ […]

Keralam

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; മന്ത്രിസഭായോഗം ജനുവരി ഒന്നിന് ചേരും

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം ചർച്ച ചെയ്യാനുള്ള മന്ത്രിസഭായോഗം ജനുവരി ഒന്നിന് ചേരും. എംടി വാസുദേവൻ നായരുടെ മരണത്തെ തുടർന്നാണ് ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം മാറ്റിവെച്ചത്. മുണ്ടക്കൈ പുനരധിവാസ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകും. മാത്രമല്ല പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേകസമിതി രൂപീകരിക്കുന്ന സുപ്രധാന തീരുമാനവും മന്ത്രിസഭായോഗത്തിൽ കൈക്കൊളളും. […]

Keralam

വയനാട്ടില്‍ നടത്താനിരിക്കുന്ന ‘ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍’ പാര്‍ട്ടി തടഞ്ഞ് ഹൈക്കോടതി

വയനാട്ടിൽ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു. പരിസരവാസികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും […]

Keralam

വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി; ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു

വയനാട്ടിലെ മാനന്തവാടി കുടൽകടവിൽ, ടൂറിസ്റ്റുകളുടെ പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ മർദ്ദിച്ചതായി. ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഇതിൽ ഇടപെട്ട പ്രദേശവാസിയായ മാതനെ റോഡിലൂടെ വലിച്ചിഴച്ചു. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച കുടൽകടവ് സ്വദേശി മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. മലപ്പുറത്ത് […]