
കണ്ണന്റെ മുന്നിൽ മകരമാസ മാംഗല്യ തിരക്ക്; ഗുരുവായൂരിൽ ഇന്നലെ നടന്നത് 229 വിവാഹങ്ങൾ
തൃശൂർ: മകരമാസ മാംഗല്യത്തിന്റെ തിരക്കിൽ അമർന്ന് ഗുരുവായൂർ അമ്പല നട. ഇന്നലെ മാത്രം കണ്ണന്റെ സന്നിധിയിൽ 229 വിവാഹങ്ങളാണ് നടന്നത്. മൊത്തം 248 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നു. ഇതിൽ 19 എണ്ണം റദ്ദായി. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 334 വിവാഹങ്ങൾ നടന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത്. […]