Keralam

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ വിവരം പുറത്ത്; പട്ടികയിലുള്ളത് 373 പേര്‍

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ നിന്ന് പെന്‍ഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി എടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ക്രമക്കേട് […]

Keralam

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ നടപടി; പൊതുഭരണ വകുപ്പില്‍ ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചുവിടാന്‍ ശിപാര്‍ശ

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ നടപടി. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതില്‍ പൊതുഭരണ വകുപ്പില്‍ ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചുവിടാന്‍ ശിപാര്‍ശ. പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടേതാണ് ശിപാര്‍ശ. ഇവര്‍ ഇതുവരെ വാങ്ങിയ ക്ഷേമ പെന്‍ഷന്‍ 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നലെ മണ്ണ് […]

Keralam

സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണം, അല്ലെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ സംശയ നിഴലിലാകും; വി ഡി സതീശൻ

സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും […]

Uncategorized

മരിച്ചവര്‍ക്കും ക്ഷേമ പെന്‍ഷന്‍; വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും ഒരേസമയം കൈപ്പറ്റുന്നു; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവര്‍ക്ക് അടക്കം ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരേസമയം വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും വാങ്ങുന്നവരുണ്ടെന്നും കണ്ടെത്തലുണ്ട്. സി&എജി റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തല്‍. 2023 സെപ്റ്റംബര്‍ മാസത്തിലാണ് ഇത്തരമൊരു സി&എജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുന്നത്. […]

Keralam

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; ധനവകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് യോഗം. ധനവകുപ്പ്,തദ്ദേശ വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. വകുപ്പ് സെക്രട്ടറിമാരും യോഗത്തിലുണ്ടാകും.സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ കൈയിട്ടു വാരിയവര്‍ക്കെതിരെ കര്‍ശന നടപടിക്ക് വേണ്ടിയാണ് യോഗം വിളിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ […]

Keralam

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ഈയാഴ്ച കൈകളില്‍ എത്തും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴിയും ഈ ആഴ്ചയില്‍തന്നെ തുക കൈകളില്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു. സാമ്പത്തിക […]

Keralam

ഓണം പ്രമാണിച്ച് ഇത്തവണ 2 മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ചെത്തും; ഉത്തരവ് ഉടൻ

തിരുവനന്തപുരം: ഓണത്തിന് മുൻപായി 3 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയിൽ 4,500 കോടി രൂപ കൂടി അനുവദിച്ച് കിട്ടിയതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകൾക്ക് പണം വകയിരുത്താനാണ് ധനവകുപ്പ് തീരുമാനം. അറുപത് ലക്ഷത്തോളം ആളുകൾക്ക് 3,200 രൂപ […]

Keralam

ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ; 900 കോടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24ന് തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ […]

Keralam

കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും കൊടുത്ത് തീർത്തുകൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും കൊടുത്ത് തീർത്തുകൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിഹിതവും സെസ് വഴി ലഭിക്കുന്ന തുകയും സർക്കാർ പെൻഷനായി നൽകുന്ന തുകയും അറിയിക്കാൻ […]

Keralam

മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂര്‍ത്തിയായി ;12ന് വീടിന്റെ താക്കോല്‍ കൈമാറുമെന്ന് കെപിസിസി

തിരുവനന്തപുരം:   ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂര്‍ത്തിയായി.    12ന് ഭവനത്തിന്റെ താക്കോല്‍ മറിയക്കുട്ടിക്ക് കൈമാറുമെന്നും  വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും  കെ പി സി സി  പ്രസിഡണ്ട്  കെ സുധാകരന്‍ […]