‘ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റും’; മന്ത്രി എകെ ശശീന്ദ്രൻ
സംസ്ഥാനത്ത് ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ. തൃശൂർ സുവോളജിക്കൽ പാർക്കിലേക്കാണ് പിടികൂടന്ന വന്യമൃഗങ്ങളെ മാറ്റുക. വന്യമൃഗങ്ങളെ സംരക്ഷിക്കാനും ചികിത്സിക്കാനും നടപടികളെടുക്കും. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവവരുടെ നിരക്ക് കഴിഞ്ഞ മൂന്നുവർഷത്തേക്കാൾ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. വന്യജീവികളെ ഉൾക്കാട്ടിലേക്ക് അയക്കുന്നതാണ് രീതി. […]
