
വയനാട്ടിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു
പനമരം: വയനാട് നടവയൽ നെയ്ക്കുപ്പയിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു. പോലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കൽ അജേഷിന്‍റെ വാഹനമാണ് കാട്ടാന തകർത്തത്. കാറിന്‍റെ മുൻഭാഗം കാട്ടാന ചവിട്ടി തകർത്തു. പിൻഭാഗത്ത് കുത്തി. കാർ മൂടിയിരുന്ന ടാർപോളിൻ ഷീറ്റ് വലിച്ചുകീറി. കാറിനു സമീപത്തുണ്ടായിരുന്ന ബൈക്കും ചവിട്ടിമറിച്ചു. വീട്ടിമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ […]