
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പരുക്കേറ്റ സ്ത്രീ മരിച്ചു; കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. രണ്ടര മണിക്കൂറോളമാണ് ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത്. ഇവരെ പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. തലയോലപ്പറമ്പ് സ്വദേശിന ബിന്ദു(54) വാണ് മരിച്ചത്. ആശുപത്രി കെട്ടടിത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയപ്പാഴാണ് അപകടമുണ്ടായത്. മകളുടെ ചികിത്സയുമായി […]