
മഴയ്‌ക്ക് നേരിയ ശമനം ; കണ്ണൂരിൽ മാത്രം ഇന്ന് മഞ്ഞ അലർട്ട്
കേരളത്തിൽ മധ്യ, വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസമുണ്ടായ അതിതീവ്ര മഴയ്‌ക്ക് നേരിയ ശമനം. ഞായറാഴ്‌ച ഇവിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. എന്നാൽ, തെക്കൻ ജില്ലകളിൽ നേരിയ മഴയായിരുന്നു. വ്യാഴം വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യത. ഇടിമിന്നലിനും 40 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. […]