Keralam

സർക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പോലീസുകാരെ വെറുതെ വിടില്ല ; വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും തെളിവില്ലേ? അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം; പോലീസിലെ ഒരു വിഭാഗം സി.പി.എമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചു; സര്‍ക്കാരിന് വിടുപണി ചെയ്യുന്നവരെ വെറുതെ വിടില്ല. നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് […]

Keralam

കലാപാഹ്വാനത്തിന് കേസ് എടുക്കണം; മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവര്‍ക്കുമുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തന്റേതല്ല […]

Keralam

മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. മലപ്പുറം ജില്ലയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി […]

Keralam

‘എന്റെ കുട്ടികളെ തല്ലിച്ചതച്ചു’; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ വന്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കല്ലെറിയുകയോ തെറി പറയുകയോ ഒന്നും ചെയ്യാത്ത പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ‘എന്റെ കുട്ടികളെ, ഒന്നും ചെയ്യാത്ത പാവം കുട്ടികളെ നിരവധി പോലീസുകാര്‍ തടഞ്ഞു വച്ച് അടിച്ച് കൈയും കാലും തലയും […]

Keralam

‘പട്ടാളം വന്ന് വെടിവെച്ചാലും പിന്മാറില്ല’; സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച കന്റോണ്‍മെന്റ് എസ്‌ഐയെ സ്ഥലത്തു നിന്നും മാറ്റാതെ ആശുപത്രിയിലേക്കില്ലെന്ന് അബിന്‍ വര്‍ക്കിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിലപാടെടുത്തു. സംഘര്‍ഷ വിവരമറിഞ്ഞ് കെപിസിസി പ്രസിഡന്റ് […]

Keralam

മുഖ്യമന്ത്രിയുടെ രാജി, മലപ്പുറത്ത് യൂത്ത്കോൺ​ഗ്രസ് മാ‍ർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

മലപ്പുറം: യൂത്ത്കോൺ​ഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാ‍ർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകരെ ബലംപ്രയോ​ഗിച്ച് നീക്കുകയാണ്. ജലപീരങ്കിയും പ്രയോ​ഗിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പോലീസിന് നേരെ വടികൾ എറിഞ്ഞു. പ്രവർത്തകരെയും കൊണ്ട് പോയ പോലീസ് ജീപ്പ് പ്രവർത്തകർ തടഞ്ഞു. യൂത്ത്കോൺ​ഗ്രസ് പ്രവർത്തകരും പോലീസും […]

Keralam

മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

കൊല്ലം: മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഓഫീസിന് നൂറുമീറ്റർ അപ്പുറത്ത് ബാരിക്കേഡുകൾ വെച്ച് പോലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. തുടർന്നുണ്ടായ ലാത്തി […]

Keralam

കാഫിർ സ്ക്രീൻഷോട്ട് : റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം

വടകര കാഫിർ സ്ക്രീൻ ഷോട്ടിൽ ആരോപണ വിധേയനായ അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. യൂത്ത് കോൺ​​ഗ്രസിന്റെ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. അധ്യാപകനെ സ്ഥാനത്ത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യൂത്ത് കോൺ​ഗ്രസിന്റെ പരാതി. തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മലയാള സിനിമയിലെ ഏറ്റവും മിസ്റ്റീരിയസ് ആയ സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റ് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് സിനിമ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ഒരു […]

Keralam

‘ഭരണം മാറിയാൽ തെരുവിലിട്ട് തല്ലും’; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരസ്യഭീഷണി

പത്തനംതിട്ട: പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് കെപിസിസി സെക്രട്ടറിയുടെ പരസ്യ ഭീഷണി. സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെയായിരുന്നു ഭീഷണി. ഭരണം മാറിയാൽ ലാത്തിച്ചാർജ് നടത്തിയ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീരാജിനെ […]