Uncategorized

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം ; കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. മതസ്പര്‍ദ്ദ വളര്‍ത്തല്‍, ഐ.ടി ആക്ട് 295 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി […]

Keralam

ബാർകോഴ വിവാദം: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : ബാർകോഴ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംഘർഷം. പോലീസിന് നേരെ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. എക്സൈസ് – ടൂറിസം മന്ത്രിമാരുടെ രാജിയാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ […]

Keralam

കൊച്ചിയിലെ വെള്ളക്കെട്ട് ; കോർപ്പറേഷന് മുന്നിൽ പ്രതിപക്ഷത്തിൻ്റെ കരിങ്കൊടി പ്രതിഷേധം

കൊച്ചി: കൊച്ചി നഗരത്തിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിനെ ചൊല്ലി കൊച്ചി കോർപ്പറേഷന് മുന്നിൽ പ്രതിപക്ഷത്തിൻ്റെ കരിങ്കൊടി പ്രതിഷേധം‌. കോർപ്പറേഷന് മുന്നിൽ രാവിലെ നടന്ന ധർണക്കിടെ കോർപ്പറേഷൻ മതിൽ ചാടിക്കടന്നാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തുടർന്ന് പോലീസും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നഗരത്തിലെ വെള്ളകെട്ടിന് […]

Keralam

ബാർ‌ കോഴ വിവാദം : പാലക്കാട് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിൽ സംഘർഷം

പാലക്കാട്: ബാർ‌ കോഴ വിവാദത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് സംഘ‍ർഷത്തിൽ കലാശിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എം ബി രാജേഷിന്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. യൂത്ത് […]

Keralam

എകെജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. പടക്കമെറിഞ്ഞത് വി ജിതിനും സഹായിച്ചത് ടി നവ്യയുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കെപിസിസി ഓഫീസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധത്തിലുള്ള വൈരാഗ്യത്തിലാണ് […]

Keralam

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരിക്കുന്നത്. രഹസ്യമായാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്. മർദനം മുഖ്യമന്ത്രിയുടെ ജീവൻ സംരക്ഷിക്കാണെന്ന് ഗൺമാൻമാർ. തങ്ങളുടെ ജോലിയാണ്, അതിന്‍റെ ഭാഗമായാണ് […]

Keralam

കെഎസ്ആർടിസി ബസുകളിൽ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച് യൂത്ത് കോൺഗ്രസ്

കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ന​ഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ്. ന​ഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസ്സുകളിൽ മേയർക്കെതിരായ പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധം. മേയറുണ്ട് ഓവർ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നിൽ പതിക്കുന്നത്. ഒപ്പം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ […]

District News

പൗരത്വനിയമ ഭേദഗതി; യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ പൗരന്മാരെ വേർതിരിച്ചു മതരാഷ്ട്രമാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സിബി ചേന്നപ്പാടി ഉദ്ഘാടനം […]

Keralam

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്  രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ചില്‍ മോദിയുടെ കോലം കത്തിച്ചു. ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിന് നേരെ വടിയും കമ്പുമെറിഞ്ഞു. പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചതോടെ […]

District News

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി

കോട്ടയം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ് എഫ് ഐ യുടെ ഗുണ്ടകൾ കൊന്നു കളഞ്ഞ സിദ്ധാർത്ഥന്റെ നീതിക്കായി യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കോട്ടയം ടൗണിൽ പ്രതിഷേധ നൈറ്റ്‌ മാർച്ച്‌ നടത്തി. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ച യോഗം […]