Technology

ഹലോ ​ഗയ്സ്; ഭാഷ ഇനി പ്രശ്നമേയാകില്ല; യുട്യൂബിൽ ഇനി ഏത് ഭാഷയിലും ഡബ്ബ് ചെയ്യാം

യുട്യുബേഴ്സിനായി പുതിയ എഐ ടൂൾ അവതരിപ്പിച്ച് കമ്പനി. യുട്യൂബ് ഉള്ളടക്കം ഏതു ഭാഷയിലുള്ളതാണെങ്കിലും വിഡിയോകൾ ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യാൻ കഴിയുന്ന എഐ ടൂളാണ് അവതരപ്പിച്ചിരിക്കുന്നത്. നിലവിൽ, പാചക വിഡിയോകൾ, ടെക് വിഡിയോകൾ പോലുള്ള വിജ്ഞാനാധിഷ്‌ഠിത ഉള്ളടക്കങ്ങൾക്കാണ് ഈ പുതിയ ടൂൾ ലഭിക്കുക. ഗൂഗിൾ ജെമിനിയുടെ കഴിവുകളാണ് ഇതിൽ […]

General

‘തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും; കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കാന്‍ യൂട്യൂബ്

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. ഇത്തരത്തില്‍ ഉപയോക്തക്കളെ കബളിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നല്‍കുന്നതിനെതിരെ ഇന്ത്യയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടുവരാനുള്ള നീക്കം യൂട്യൂബ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ബ്രേക്കിങ് ന്യൂസും സമകാലിക സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ കണ്ടന്റുകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ ഉപയോഗിക്കുന്നയാണ് […]

Technology

29 ഇന്ത്യന്‍ ഭാഷകളില്‍ യൂട്യൂബ് ചാനലുകള്‍, എന്‍സിഇആര്‍ടിയുമായി കൈകോര്‍ത്ത് ഗൂഗിള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങുമായി (എന്‍സിഇആര്‍ടി) കൈകോര്‍ത്ത് ഗൂഗിള്‍. ‘എളുപ്പത്തില്‍ ലഭ്യമാകുന്ന വിദ്യാഭ്യാസം രാജ്യത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും. നൂതന പങ്കാളിത്തങ്ങള്‍, ടൂളുകള്‍, ഉറവിടങ്ങള്‍ എന്നിവയിലൂടെ കൂടുതല്‍ ഉള്ളടക്കങ്ങള്‍ നല്‍കാന്‍ യൂട്യൂബിന് സഹായിക്കാനാകും,’ യൂട്യൂബ് ലേണിങ് പ്രൊഡക്റ്റ് […]

Technology

ലൈസന്‍സുള്ള പാട്ടുകളും ഇനി ഷോര്‍ട്‌സിനായി ഉപയോഗിക്കാം; പുതിയ ഐഎ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

ലൈസന്‍സുള്ള പാട്ടുകളുടെ ഭാഗങ്ങള്‍ ഷോര്‍ട്‌സില്‍ ഉപയോഗിക്കുന്നതിനാല്‍ കോപ്പിറൈറ്റ് പ്രശ്‌നം അഭിമുഖീകരിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍, അതിനു പരിഹാരത്തിനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് യൂട്യൂബ്. പുതിയ ഫീച്ചര്‍ പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് (എഐ) ഉപയോഗിച്ച് ഷോര്‍ട്‌സിനായി ലൈസന്‍സുള്ള പാട്ടുകള്‍ ഇനി റീമിക്‌സ് ചെയ്യാം. ഇതിനായി ഉപയോക്താക്കള്‍ക്ക് പ്രോംപ്റ്റ് നല്‍കുകയും അവ ഉപയോഗിച്ച് […]

Technology

60 സെക്കൻഡ് അല്ല ഇനി 3 മിനിറ്റ്; ഷോട്സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ യൂട്യൂബ്‌

യൂട്യൂബ് ഷോട്‌സിന്റെ ദൈർഘ്യം ഉയർത്താൻ തീരുമാനം. 60 സെക്കൻഡുള്ള നിലവിലെ ദൈർഘ്യം 3 മിനിറ്റായി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം. ഈ മാറ്റം ഉടൻ പ്രാബല്യത്തിൽ വരും. 30 സെക്കൻഡ് ദൈർഘ്യത്തിനെതിരെ യൂട്യൂബ് ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ 30 സെക്കൻഡ് കുറവാണെന്നായിരുന്നു ഇവരുടെ പരാതി. ഇതിന് പിന്നാലെയാണ് യൂട്യൂബ് […]

Technology

ഹാക്ക് ചെയ്ത അക്കൗണ്ടുകള്‍ എളുപ്പത്തില്‍ വീണ്ടെടുക്കാം; എഐ ഫീച്ചറുമായി യുട്യൂബ്

ന്യൂഡല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന എഐ ഫീച്ചര്‍ പ്രഖ്യാപിച്ച് യുട്യൂബ്. ‘തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കരുതുന്ന ഉപയോക്താക്കളെ സഹായിക്കാന്‍ പുതിയ ട്രബിള്‍ഷൂട്ടിങ് ടൂള്‍ യുട്യൂബ് ആരംഭിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്,’ യുട്യൂബ് ഒരു ഗൂഗിള്‍ സപ്പോര്‍ട്ട് പേജില്‍ പറഞ്ഞു. യുട്യൂബ് സപ്പോര്‍ട്ട് സെന്റര്‍ വഴിയാണ് […]

Technology

മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി റിപ്പോര്‍ട്ട്. യൂട്യൂബ് ആപ്, വെബ്‌സൈറ്റ് എന്നിവയില്‍ വിഡിയോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉപയോക്തക്കളുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൗണ്‍ ഡിറ്റേക്ടര്‍ ആപ്പില്‍ യൂട്യൂബിലെ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടത്. മൂന്നേകാലോടെ കൂടുതല്‍ പരാതികള്‍ എത്തി. വെബ്‌സൈറ്റ് നല്‍കുന്ന […]

Keralam

കൊടുങ്ങല്ലൂരില്‍ യൂട്യൂബ് നോക്കി ഹിപ്പ്‌നോട്ടിസം പരിശീലനം; നാല് വിദ്യാര്‍ഥികള്‍ ബോധരഹിതരായി

തൃശ്ശൂര്‍: യൂട്യൂബ് നോക്കി ഹിപ്പ്‌നോട്ടിസം പരിശീലനത്തിലേര്‍പ്പെട്ട നാല് വിദ്യാര്‍ഥികള്‍ ബോധരഹിതരായി. കൊടുങ്ങല്ലൂര്‍ വികെ രാജന്‍ സ്മാരക ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് സ്വയം ഹിപ്‌നോട്ടിസം നടത്തിയത്. മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പില്‍ ബലം പ്രയോഗിച്ചതോടെയാണ് കുട്ടികള്‍ ബോധരഹിതരായത്. […]

Movies

യൂട്യൂബേഴ്‌സിന് നിയന്ത്രണരേഖ വരച്ച് നിര്‍മാതാക്കളുടെ സംഘടന

യൂട്യൂബേഴ്‌സിനെ നിയന്ത്രിക്കാനുള്ള തീരുമാനവുമായി സിനിമാ നിര്‍മാതാക്കളുടെ സംഘടന(കെഎഫ്പിഎ). സിനിമാ പരിപാടികള്‍ കവര്‍ ചെയ്യണമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കെഎഫ്പിഎ പുറത്തിറക്കിയ സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. ഒരു നിയന്ത്രണവുമില്ലാ, സിനിമയെ ദോഷകരമായി ബാധിക്കുന്ന യൂട്യൂബേർസിൻ്റെ പ്രവർത്തനത്തിന് മേൽ ജാഗ്രത വേണമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സിനിമ സംബന്ധിച്ച് പ്രമോഷൻ ഉൾപ്പടെയുള്ള […]

Keralam

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കി യൂട്യൂബ്

കൊച്ചി: കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് വീണ്ടും തിരിച്ചടി. സഞ്ജുവിന്റെ പേജില്‍ നിന്നും വീഡിയോകള്‍ യൂട്യബ് നീക്കം ചെയ്തു. മേട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ അടങ്ങിയ ഏട്ട് വീഡിയോകളാണ് നീക്കം ചെയ്തത്. ആലപ്പുഴ എന്‍ഫോഴ്‌സ് ആര്‍ടിഒ യൂട്യൂബിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് […]