എസ്ഐആർ ജോലിസമ്മർദം; തമിഴ്നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം, പ്രതിഷേധം

തമിഴ്നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം. കുംഭകോണത്തെ അങ്കണവാടി ജീവനക്കാരി ചിത്രയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ആരോപണം.

200 ഫോമുകൾ രാത്രിയ്ക്കുള്ളിൽ അപ്ലോഡ് ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചു. അപ്ലോഡ് ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം.ശക്തമായ പ്രതിഷേധവുമായി അങ്കണവാടി വർക്കേഴ്സ് രംഗത്തെത്തി.

​കഴിഞ്ഞ ദിവസം കേരളത്തിലെയും രാജസ്ഥാനിലെയും പശ്ചിമ ബംഗാളിലെയും ബിഎൽഒമാർ ജീവനൊടുക്കിയിരുന്നു. രാജസ്ഥാനിലെ സ്‌കൂൾ അധ്യാപകനായ മുകേഷ്‌ ജംഗിദ്‌ (45) വോട്ടർപ്പട്ടിക തീവ്രഃപുനപരിശോധനയുടെ ഭാഗമായി കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിനുമുമ്പിൽ ചാടി ജീവനൊടുക്കുകയായിരുന്നു. കണ്ണൂരിൽ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുകുടുക്ക 18ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജിനെ ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. പശ്ചിമ ബംഗാളിലെ മാൾഡയിൽ രംഗമതി സ്വദേശിയായ ശാന്തിമണി എക്ക (48) യാണ്‌ ആത്മഹത്യ ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*