ടാറ്റ ഹാരിയര്‍ ഇവി വിപണിയില്‍; അറിയാം വിലയും സ്‌പെസിഫിക്കേഷനുകളും

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് എസ് യുവിയായ ഹാരിയറിന്റെ ഇവി പതിപ്പ് അവതരിപ്പിച്ചു. ഇതിന്റെ പ്രാരംഭ വില 21.49 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). 2025 ഓട്ടോ എക്സ്പോയിലാണ് ഈ മോഡല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഈ ഇലക്ട്രിക് എസ്യുവിയുടെ ബുക്കിങ് ജൂലൈ 2 ന് ആരംഭിക്കും.

ഡ്യുവല്‍, സിംഗിള്‍ ഇലക്ട്രിക് മോട്ടോറുകളുമായി ഇണക്കിചേര്‍ത്ത 75kWh, 65kWh ബാറ്ററി പായ്ക്കുകളില്‍ നിന്നാണ് ഇതിന് കരുത്ത് പകരുന്നത്. 390ബിഎച്ച്പിയും 504എന്‍എമ്മും കരുത്ത് പുറപ്പെടുവിക്കുന്ന വാഹനം ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു. 6.3 സെക്കന്‍ഡിനുള്ളില്‍ വാഹനത്തിന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഡിസൈന്‍ കാര്യത്തില്‍ ഡീസല്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ബ്ലാങ്ക്ഡ്-ഓഫ് ഗ്രില്‍, പുതിയ ഡ്യുവല്‍-ടോണ്‍ എയറോ-ഒപ്റ്റിമൈസ്ഡ് അലോയ് വീലുകള്‍ എന്നിവയുമായാണ് വാഹനം വിപണിയില്‍ വരുന്നത്.നൈനിറ്റാള്‍ നോക്‌റ്റേണ്‍, എംപവേര്‍ഡ് ഓക്‌സൈഡ്, പ്യുവര്‍ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളില്‍ വാഹനം ലഭ്യമാകും. ബ്രാന്‍ഡിന്റെ ഇലക്ട്രിക് ശ്രേണിയിലെ ആദ്യത്തേതായ സ്റ്റെല്‍ത്ത് എഡിഷനും ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു എന്നത് ശ്രദ്ധേയമാണ്. അഡ്വഞ്ചര്‍, ഫിയര്‍ലെസ്, എംപവേര്‍ഡ് എന്നിവയുള്‍പ്പെടെ മൂന്ന് വകഭേദങ്ങള്‍ ഓഫറില്‍ ഉണ്ട്.

അകത്തളത്തില്‍ പനോരമിക് സണ്‍റൂഫ്, ഫോര്‍-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, 14.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, 360-ഡിഗ്രി കാമറ, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, അഞ്ച് ടെറൈന്‍ മോഡുകള്‍ (സാന്‍ഡ്, റോക്ക്-ക്രാള്‍, മഡ് റട്ട്സ്, കസ്റ്റം, നോര്‍മല്‍), വെന്റിലേഷനും മെമ്മറി ഫംഗ്ഷനുകളുമുള്ള മുന്‍ സീറ്റുകള്‍, ഫ്രണ്ട് പാസഞ്ചര്‍ സീറ്റിനുള്ള ബോസ് മോഡ്, രണ്ടാം നിരയ്ക്കുള്ള കംഫര്‍ട്ട് ഹെഡ്റെസ്റ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, 12.25 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലെവല്‍ 2 ADAS, EPB, ആറ് എയര്‍ബാഗുകള്‍, ഡ്രൈവ് മോഡുകള്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*