ഇനി പെട്ടെന്നൊന്നും തത്കാല്‍ ടിക്കറ്റ് കിട്ടില്ല; പുതിയ നിമയവുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡൽഹി:തത്കാല്‍ ടിക്കറ്റ് ബുക്കിംഗിനായി ഇനി മുതല്‍ ഒ ടി പി നിര്‍ബന്ധമാക്കി ഇന്ത്യന്‍ റെയില്‍വേ. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. സാധാരണ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഒടിപി വെരിഫിക്കേഷന്ക നിര്‍ബന്ധമാക്കിയത്.

ട്രെയിന്‍ യാത്രക്കാരുടെ അവസാന നിമിഷത്തെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്ന തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് കൂടുതല്‍ സുതാര്യമാക്കാന്നുതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇനി മുതല്‍ തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്‍റെ രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പറിലേക്ക് ഒടി പി സന്ദേശം അയക്കും. ഈ ഒടിപി നല്‍കിയാല്‍ മാത്രമേ ബുക്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു.

ഓണ്‍ലൈന്‍ റിസര്‍വേഷനുകള്‍ക്കായി ആധാറും ഒടിപിയും നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് തത്കാല്‍ ടിക്കറ്റ് ബുക്കിംഗിനായും ഒടിപി നിര്‍ബന്ധമാക്കിയത്. നേരത്തെ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പേരും വിലാസവും സീറ്റ് തെരെഞ്ഞെടുപ്പുമടുങ്ങുന്ന പ്രാഥമിക വിവരങ്ങള്‍ മാത്രം മതിയായിരുന്നു.യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് റെയില്‍വേയുടെ പുതിയ നീക്കം.

“റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാര്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കാകും ഒ.ടി.പി ലഭിക്കുക. ഈ ഒ.ടി.പി വേരിഫൈ ചെയ്താല്‍ മാത്രമേ ടിക്കറ്റ് നല്‍കുകയുള്ളു. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, റെയില്‍വേ കൗണ്ടറുകള്‍ ഉള്‍പ്പെടെ എല്ലാ ബുക്കിംഗ് രീതിയിലും ഇത് ബാധകമാകും. അതേസമയം, ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള മറ്റ് നടപടിക്രമങ്ങളില്‍ മാറ്റമില്ല”, ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

ട്രാവല്‍ ഏജന്‍സികളും മറ്റു ചില സ്ഥാപനങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ കൂട്ടത്തോടെ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനാല്‍ അത്യാവശ്യക്കാരായ നിരവധി പേര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍ വേയുടെ പുതിയ പ്രഖ്യാപനം. ഒടിപിയും ആധാറും നിര്‍ബന്ധമാക്കിയതോടെ ഇത്തരം വില്‍പ്പനകള്‍ ഇല്ലാതാവുമെന്നാണ് കണക്ക് കൂട്ടല്‍. മാത്രമല്ല ഒടിപി നിര്‍ബന്ധമാക്കിയതോടെ ടിക്കറ്റിന്‍റെ യഥാര്‍ഥ്യ മൂല്യം പൂര്‍ണമായും റെയില്‍വേയ്ക്ക് തന്നെയാണ് ലഭിക്കുന്നത്. ഇത് മൊത്തവരുമാന ലഭ്യത വര്‍ധിപ്പിക്കും.

“തത്കാല്‍ ടിക്കറ്റ് ബുക്കിംഗിലൂടെ ദുരുപയോഗം തടയുന്നതിനും യാത്രക്കാരുടെ അവസാന പ്രതീക്ഷയായ തത്കാല്‍ ടിക്കറ്റ് അര്‍ഹതപ്പെട്ട യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടിക്കറ്റ് ബുക്കിംഗിലെ സുതാര്യത, യാത്രക്കാരുടെ സൗകര്യം, സുരക്ഷ എന്നിവ വര്‍ധിപ്പിക്കുന്നതിനും കൂടിയുള്ള ചുവട് വയ്പ്പാണിത്”, ഇന്ത്യൻ റെയിൽവേ പറഞ്ഞു.

ഈ വര്‍ഷം ജൂലൈയിലാണ് ഓണ്‍ലൈന്‍ തത്കാല്‍ ടിക്കറ്റ് ബുക്കിംഗിനായി റെയില്‍വേ ആധാര്‍ നിര്‍ബന്ധമാക്കിയത്.പിന്നീട് ഒക്‌ടോബറില്‍ എല്ലാ റിസര്‍വേഷനുകള്‍ക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനവും നടപ്പിലാക്കി. ഈ രണ്ട് സംരംഭങ്ങളും വിജയകരമായതോടെയാണ് തത്കാല്‍ ബുക്കിംഗിലും ഒടിപി നിര്‍ബന്ധമാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*