സംസ്ഥാനത്ത് വീണ്ടും താപനില കുറയുന്നു. മഴ മാറി നില്‍ക്കാന്‍ തുടങ്ങിയതോടെ അതി രാവിലെയുള്ള തണുപ്പാണ് തിരിച്ചുവരുന്നത്. സംസ്ഥാനത്തു പൊതുവെ കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. പകല്‍ ചൂട് 30 നും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണെന്നും കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു മാസത്തെ ഇടവേളക്ക് ശേഷം ഇന്ന് മൂന്നാറില്‍ കനത്ത തണുപ്പ് അനുഭവപ്പെട്ടു. താപനില വീണ്ടും പത്തില്‍ താഴെ രേഖപ്പെടുത്തി. 9.4 ഡിഗ്രി സെല്‍ഷ്യസ് ആണ് മൂന്നാറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. നേരത്തെ നവംബര്‍ ഏഴിനായിരുന്നു അവസാനമായി പത്തില്‍ താഴെ രേഖപ്പെടുത്തിയത്. മൂന്നാറില്‍ പകല്‍ കൂടിയ ചൂട് 25.8 ഡിഗ്രി സെല്‍ഷ്യസ് ആണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
കുണ്ടല ഡാമിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 7.5 ഡിഗ്രി സെല്‍ഷ്യസ്. വട്ടവടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 9.7 ഡിഗ്രി സെല്‍ഷ്യസ് ആണ്. വയനാട് ജില്ലയില്‍ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് കബനിഗിരി ( 12.9) കരാപ്പുഴ ( 13.5) എന്നിവിടങ്ങളിലാണ്. കണ്ണൂര്‍- പെരിങ്ങോ (16.5), പത്തനംതിട്ട- കല്ലുങ്കല്‍ (17.6), പാലക്കാട്- പറമ്പിക്കുളം (17.9),കാസര്‍കോട്- പടന്നക്കാട് (18.4) തൃശൂര്‍- ഷോളയാര്‍ (18.6) തിരുവനന്തപുരം- പൊന്മുടി, പാലോട് (18.8, 18.9) കൊല്ലം- പുനലൂര്‍ (19.5) നിലമ്പൂര്‍ (20) എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളില്‍ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില.



Be the first to comment