
ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് നരേന്ദ്ര മോദി. അതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഭീകരർക്ക് പിന്തുണ നൽകുന്നവർക്കെതിരെയും നടപടി ഉണ്ടാകും. പഹൽഗാം ഭീകരാക്രമണത്തിലെ കുറ്റവാളികൾക്കും അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നവർക്കുമെതിരെ ശക്തവും നിർണ്ണായകവുമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു.
ന്യൂഡൽഹിയിൽ അംഗോളൻ പ്രസിഡന്റ് ജോവോ ലോറെൻസോയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശം നൽകി.അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ നൽകിയ അംഗോള പിന്തുണയ്ക്ക് നന്ദി.
പാകിസ്താന്റെ പേര് പരാമർശിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദേശം. “ഭീകരത മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണിയാണ്. തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടി സ്വീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” ഈ പോരാട്ടത്തിൽ ലോകം ഒന്നിച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പഹൽഗാം ആക്രമണത്തിന്റെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് പ്രസിഡന്റ് ലോറെൻസോയ്ക്കും അംഗോളയിലെ ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
38 വർഷത്തിനിടെ ഒരു അംഗോള രാഷ്ട്രത്തലവൻ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണ് പ്രസിഡന്റ് ലോറെൻകോയുടെത്. പ്രധാനമന്ത്രി മോദി ഈ അവസരത്തെ ചരിത്രപരമെന്ന് വിശേഷിപ്പിക്കുകയും ദുഷ്കരമായ സമയങ്ങളിൽ ഇന്ത്യയ്ക്കൊപ്പം നിന്നതിന് അംഗോളയെ പ്രശംസിക്കുകയും ചെയ്തു. “അംഗോള സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ ഇന്ത്യ അതിനൊപ്പം നിന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ന്, ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിന്നുകൊണ്ട് അംഗോള അതേ സൗഹൃദം പ്രകടിപ്പിച്ചിരിക്കുന്നു.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും വിവിധ മേഖലകളിലെ നിരവധി കരാറുകളിൽ ഒപ്പുവച്ചു. അംഗോളയുടെ സായുധ സേനയെ ആധുനികവൽക്കരിക്കാൻ സഹായിക്കുന്നതിനായി ഇന്ത്യ 200 മില്യൺ ഡോളറിന്റെ പ്രതിരോധ വായ്പാ പദ്ധതിയും പ്രഖ്യാപിച്ചു.
Be the first to comment