‘ഇന്ത്യയെ ദ്രോഹിക്കാൻ മാത്രമേ പാകിസ്താൻ ആ​ഗ്രഹിക്കുന്നുള്ളൂ. എന്നാൽ നമ്മുടെ ലക്ഷ്യം ദാരിദ്ര്യം ഇല്ലാതാക്കുക, സാമ്പത്തിക വികസനം കൊണ്ടുവരിക എന്നതാണ്’; പ്രധാനമന്ത്രി

ഇന്ത്യയ്‌ക്കെതിരെ നേരിട്ട് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് പാകിസ്താൻ നിഴൽ യുദ്ധത്തിലേക്ക് തിരിഞ്ഞതെന്ന് പ്രധാനമന്ത്രി. ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഒന്നും ചെയ്യാനാകില്ലെന്ന് പാകിസ്താൻ മനസ്സിലാക്കിയപ്പോൾ, അതിർത്തി കടന്നുള്ള ഭീകരതയിലൂടെ അവർ ഇന്ത്യയ്‌ക്കെതിരെ നിഴൽ യുദ്ധം ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യപുരോ​ഗതിക്കും ദാരി​ദ്ര്യ നിർമാർജനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ​ഗുജറാത്തിൽ നടന്ന പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ദ്രോഹിക്കാൻ മാത്രമേ പാകിസ്താൻ ആ​ഗ്രഹിക്കുന്നുള്ളൂ. എന്നാൽ നമ്മുടെ ലക്ഷ്യം ദാരിദ്ര്യം ഇല്ലാതാക്കുക, സാമ്പത്തിക വികസനം കൊണ്ടുവരിക, വികസിത രാഷ്‌ട്രമാക്കുക എന്നിവയാണ്.

നമ്മുടെ രാജ്യത്തിന്റെ പുരോ​ഗതിക്കായി ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കണം. ലോക്കോമോട്ടീവുകളും കോച്ചുകളും ഇറക്കുമതി ചെയ്യേണ്ടി വന്ന ഒരു കാലം ഇന്ത്യക്കുണ്ടായിരുന്നു. ഇന്ന് അവ ഇന്ത്യയിൽ നിർമിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*