മഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് താമ. ആയുഷ്മാൻ ഖുറാന, രശ്‌മിക മന്ദാന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21 ന് തിയേറ്ററിലെത്തി. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയെന്നാണ് പ്രതികരണങ്ങൾ. അതേസമയം, ഗംഭീര കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.
പുറത്തിറങ്ങി 25 ദിവസങ്ങൾ കഴിയുമ്പോൾ 183.47 കോടിയാണ് താമയുടെ ഗ്രോസ് കളക്ഷൻ. 26.25 കോടിയാണ് സിനിമ ഇതുവരെ ഓവർസീസ് മാർക്കറ്റിൽ നിന്നും നേടിയത്. അതേസമയം, ആഗോള മാർക്കറ്റിൽ നിന്നും 209.72 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള നേട്ടം. ഇത് ആയുഷ്മാന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷനിൽ ഒന്നാണ്. 200 കോടി പിന്നിടുന്ന ഈ യൂണിവേഴ്സിലെ രണ്ടാമത്തെ സിനിമയാണ് താമ. 880 കോടി നേടിയ സ്ത്രീ 2 ആണ് ഈ യൂണിവേഴ്സിൽ ഏറ്റവും കളക്ഷൻ നേടിയ ആദ്യത്തെ സിനിമ.
സ്ത്രീ പോലെ ഹൊററിന് ഒപ്പം കോമഡിയും കലർത്തിയാണ് താമയും ഒരുക്കിയിരിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് രശ്മികയും ആയുഷ്മാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലോകയ്ക്ക് ശേഷം കേരളത്തിൽ ഇറങ്ങുന്ന ഒരു സൂപ്പർഹീറോ വാംപയർ സിനിമയാണ് താമ. മഡോക്ക് സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പുതിയ സിനിമയാണ് ഇത്. സ്ത്രീ, ഭേടിയാ, മുഞ്ജ്യ, സ്ത്രീ 2 എന്നിവയാണ് മറ്റു സിനിമകൾ. റിലീസ് ചെയ്ത് 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്ത്രീ 2 ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇത്തവണ അമർ കൗഷിക്കിന് പകരം മുഞ്ജ്യ സിനിമയുടെ സംവിധായകൻ ആദിത്യ സർപോധർ ആണ് താമ ഒരുക്കുന്നത്.



Be the first to comment