ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ( സി.ബി.എൽ ) ഭാഗമായുള്ള 122-ാമത് താഴത്തങ്ങാടി വള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം കോട്ടയം വെസ്റ്റ് ക്ലബിൽ തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. സി.ബി.എല്ലിന്റെ വരവോടെ കേരളത്തിലെ മത്സരവള്ളംകളിയുടെ മാനം ആകെ മാറിയെന്ന് എം.പി. ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാൻ മത്സര വള്ളംകളിക്ക് കഴിയുന്നുണ്ടെന്ന് എം.പി. പറഞ്ഞു.
ഒക്‌ടോബർ ഏഴിനാണ് വള്ളം കളി മത്സരം. ചടങ്ങിൽ കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് സുനിൽ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ലോഗോ പ്രകാശനം നിർവഹിച്ചു. കളി വള്ളങ്ങളുടെ രജിസ്ട്രേഷന്റെ ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം അർക്കാഡിയ ഗ്രൂപ്പ് ചെയർമാൻ കെ.ടി. തോമസിൽ നിന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ വി.ബി. ബിനു ഏറ്റുവാങ്ങി. മുൻ എം.എൽ.എ. സി.കെ. സദാശിവൻ ചാമ്പ്യൻസ് ലീഗ് വള്ളം കളിയെക്കുറിച്ചുള്ള മുഖ്യ പ്രഭാഷണം നടത്തി.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, കോട്ടയം നഗരസഭാംഗങ്ങളായ കെ.ബി. സന്തോഷ്‌കുമാർ, ജിഷ ജോഷി, ഷേബ മാർക്കോസ്, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്തംഗം എ.എം. ബിനു, തിരുവാർപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോൾ, സമീന, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പദ്‌മകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ കെ. അനിൽകുമാർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസനത്തിന് ദിശാബോധം നൽകി നായകത്വം വഹിച്ച ജോർജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷിക ദിനാചരണം ജൂൺ 22 ന് വൈകുന്നേരം 4 -ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫിസിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.സമ്മേളനം ഉദ്ഘാടനം ചെയ്യും. […]
കോട്ടയം: ജില്ലയിലെ പ്രധാന പാതകളിലൊന്നായ കോട്ടയം-കുമളി റോഡും രാജ്യാന്തര നിലവാരത്തിലേക്ക്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാതയാണ് നവീകരിക്കുന്നത്. ദേശീയപാതാ 183(കൊല്ലം–-തേനി)ന്റെ ഭാഗമാണ് കെ കെ റോഡ്. മണർകാട് മുതൽ വാഴൂർ ചെങ്കൽപ്പള്ളി വരെയുള്ള ഇരുപത്തിയൊന്ന് കിലോമീറ്റർ ആദ്യ ഘട്ടത്തിൽ നവീകരിക്കും. പതിനാറ് മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുക. പ്രാരംഭ […]
കോട്ടയം : മഴക്കാലം എത്തിയതോടെ കോട്ടയം കലക്ടറേറ്റ് വാർഡിലും മോഷണം പെരുകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി, കെ.ആർ. വേണുഗോപാലിന്റെ പലചരക്ക് കട എന്നിവിടങ്ങളിൽ മോഷണം നടന്നു. നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ വയറിങ് സാമഗ്രികളും മോഷ്ടിച്ചു. വേണുഗോപാലിന്റെ കടയിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ […]
Be the first to comment