അതിരമ്പുഴ: അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്റ്‌റി സ്കൂളിന്റെ 146 -ാമത് വാർഷികാഘോഷം ‘നിറവ് 2026’ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി അധ്യക്ഷത വഹിച്ച വാർഷികാഘോഷ യോഗത്തിന്റെ ഉത്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പ്രൊ. വൈസ് ചാൻസിലർ പ്രൊഫ. ഡോ. കുരുവിള ജോസഫ് നിർവഹിച്ചു.
ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കണ്ടറി കെമിസ്ട്രി അധ്യാപകൻ ജോൺസ് ജോർജ് ഹൈസ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപകൻ റോയ് ടി. ജെ ലാബ് അസിസ്റ്റന്റ് റെജി തോമസ് ക്ലർക്ക് ജോയ് ജോൺ എന്നിവരെയും പഠന,കല, കായികരംഗത്തു മികവ് പുലർത്തിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. ഹൈസ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി ദിവ്യ കെ ആർ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ ആൻസ് വര്ഗീസ്, പ്രിൻസിപ്പൽ ബിനു ജോൺ, പി റ്റി എ പ്രസിഡന്റ് റോയ് സേവിയർ, ഹെഡ്മിസ്ട്രെസ് റോഷ്‌നി കെ ജേക്കബ്, പ്രോഗ്രാം കൺവീനർ ഡോ. ജിഷമോൾ അലക്സ് തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ, ജില്ലാ തല മത്സരങ്ങളില്‍ വിജയികളായ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.



Be the first to comment