ലണ്ടൻ: പതിനാറാമത് യുക്മ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂൾ എം.ടി. വാസുദേവൻ നായർ നഗറിൽ നടക്കും. യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ രാവിലെ 11.30ന് ചേരുന്ന യോഗത്തിൽ വച്ച് ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിങ്ഹാം കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിക്കും. കലാമേള കൺവീനർ വർഗ്ഗീസ് ഡാനിയൽ കൃതജ്ഞത പ്രകാശിപ്പിക്കും. ചലച്ചിത്ര താരം വരദ സേതു സെലിബ്രിറ്റി ഗെസ്റ്റായി കലാമേളയിൽ പങ്കെടുക്കും.
നാളെ രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന കലാമത്സരങ്ങൾ ഇത്തവണ ഏഴ് വേദികളിലായാണ് അരങ്ങേറുക. കലാമേയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ ഭാരവാഹികൾ അറിയിച്ചു.



Be the first to comment