സ്കെന്തോർപ്പ്: എട്ടാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് ശനിയാഴ്ച സ്കെന്തോർപ്പിൽ തിരിതെളിയും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലോത്സവം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിക്കും. പത്തിൽ പരം സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികൾ വേദിയിൽ മാറ്റുരക്കും. രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുക.
ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റിൽ കൂടിയും ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പിലും റിസ്റ് ബാൻഡിലുള്ള ക്യു ആർ കോഡിലും വേദിയുടെ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന സ്ക്രീനുകളിലും റിസൾട്ടുകൾ ലഭ്യമായിരിക്കും. കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ജോൺ കുര്യൻ അറിയിച്ചു.



Be the first to comment